ശബരിമലയുടെ പ്രധാന റെയില്‍വേ സ്‌റ്റേഷനാക്കി ചെങ്ങന്നൂരിനെ ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ശബരിമലയുടെ പ്രധാന റെയില്‍വേ സ്‌റ്റേഷനാക്കി ചെങ്ങന്നൂരിനെ ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍. സ്റ്റേഷനില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. രണ്ടു പ്ലാറ്റുഫോമുകളും തമ്മില്‍ എസ്‌കലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങളാണ് സ്‌റ്റേഷനില്‍ ഒരുക്കുന്നത്. ആദര്‍ശ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്‌റ്റേഷന്‍ വികസിപ്പിക്കുന്നത്. രാജ്യത്ത് 77 സ്റ്റേഷനുകളാണ് ഇങ്ങനെ വികസിപ്പിക്കുന്നതെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയില്‍ വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്ന റെയില്‍വേ സ്റ്റേഷനാണ് ചെങ്ങന്നൂര്‍. സ്‌റ്റേഷന്‍ നേരിടുന്ന വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കും. ഇവിടെ തീര്‍ഥാടകര്‍ക്കായുള്ള ഷെല്‍ട്ടറും 33 ശുചിമുറികളുള്ള ബാത്ത് റൂം കോംപ്ലക്‌സും നവീകരിച്ച കാത്തിരിപ്പുമുറികളും ഒരുക്കിയിട്ടുണ്ട്. ശബരിമല തീര്‍ഥാടന വേളയില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, മെഡിക്കല്‍ ഹെല്‍പ്പ്  ഡെസ്‌ക്, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സ്റ്റേഷന്‍ പരിസരത്ത് നിന്നും പൊതുഗതാഗത സൗകര്യം എന്നിവയും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...