ചെങ്ങന്നൂർ : ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ നവീകരണപദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ടിന് ഇനി റെയിൽവേ ബോർഡിന്റെ അംഗീകാരംകൂടി ലഭിക്കണം. കഴിഞ്ഞദിവസം റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ റിപ്പോർട്ട് ചർച്ച ചെയ്ത് അംഗീകരിച്ചിരുന്നു. ഇത് റെയിൽവേ ബോർഡുകൂടി അംഗീകരിക്കണം. 500-കോടി രൂപയിൽ താഴെ ചെലവുവരുന്ന പദ്ധതിയായതിനാൽ റെയിൽവേ ബോർഡിന് വേഗത്തിൽ അംഗീകാരം നൽകാം. 500 കോടിക്കു മുകളിലുള്ള പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണ്. ചെങ്ങന്നൂർ സ്റ്റേഷൻ നവീകരണ പദ്ധതിച്ചെലവായി കണക്കാക്കിയിരിക്കുന്നത് 190.94 കോടി രൂപയാണ്.
റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചതിനുശേഷമായിരിക്കും ടെൻഡർ നടപടികളിലേക്കു കടക്കുന്നത്. ടെൻഡർ പൂർത്തിയായതിനുശേഷം പഴയ കെട്ടിടങ്ങൾ പൊളിക്കാൻ തുടങ്ങും. ഇതോടൊപ്പം സ്റ്റേഷന്റെ ദൈനംദിനപ്രവർത്തനങ്ങൾക്ക് താത്കാലിക സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്. നിലവിൽ ടെൻഡർ ചെയ്തു മൂന്നു വർഷത്തിനുള്ളിൽ പുതിയകെട്ടിടം നിർമിക്കാനാണ് റെയിൽവേ തീരുമാനമെടുത്തിരിക്കുന്നത്. അതേസമയം സ്റ്റേഷൻ നവീകരണ പദ്ധതിയുടെ അന്തിമ ഡി.പി.ആറിന് അംഗീകാരം നൽകിയപ്പോൾ നേരത്തേ പ്രഖ്യാപിച്ച തുക കുറഞ്ഞിട്ടുണ്ട്. ആദ്യം 300 കോടിയായിരുന്നു. പിന്നീട് 250 കോടിയായി കുറഞ്ഞു. ഏറ്റവുമൊടുവിൽ 190.94 കോടിയാണ് കണക്കാക്കുന്നത്. ഈ തുകയ്ക്കുള്ളിൽ 10,625 ചതുരശ്ര അടിയിൽ പ്രധാന സ്റ്റേഷൻ കെട്ടിടം, അഞ്ചുനില മൾട്ടി ലെവൽ കാർ പാർക്കിംഗ്, നാലുനില തീർഥാടനകേന്ദ്രം തുടങ്ങിയവയുടെ നിർമാണം പൂർത്തിയാക്കാൻ കഴിയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033