നിർമ്മാണം നിലച്ച് ചെങ്ങന്നൂർ സ്റ്റേഡിയം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : നിർമ്മാണം നിലച്ച് ചെങ്ങന്നൂർ സ്റ്റേഡിയം. സാങ്കേതിക, നിയമക്കുരുക്കിൽപ്പെട്ട നിർമാണമാണ് മൂന്നുവർഷത്തിനുശേഷം വീണ്ടും തുടങ്ങിയത്. വരുന്ന ജനുവരിയോടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സ്റ്റേഡിയം പൂർത്തിയാക്കാൻ 37 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്.
സ്‌പോർട്‌സ് കേരള ഫൗണ്ടേഷനാണ് പുതിയ നിർവഹണ ഏജൻസി. നേരത്തേയുണ്ടായിരുന്ന കിറ്റ്‌കോയെ ഒഴിവാക്കിയിരുന്നു. അവർ ഉപകരാർ നൽകിയിരുന്ന കരാറുകാരും ഒഴിഞ്ഞിരുന്നു. 50 ശതമാനം ജോലികൾ പൂർത്തിയായപ്പോഴാണ് സാങ്കേതികക്കുരുക്കിൽപ്പെട്ട് നിർമാണം സ്തംഭിച്ചത്.

ബാക്കി ജോലികൾ പൂർത്തിയാക്കാൻ കിഫ്ബിക്ക്‌ സമർപ്പിച്ച അടങ്കലിന് സർക്കാർ അനുമതി നൽകുകയായിരുന്നു. സിന്തറ്റിക് ട്രാക്ക്, ഫുട്‌ബോൾ ടർഫ്, പവിലിയനുകൾ, ഗാലറികൾ, ഇൻഡോർ സ്റ്റേഡിയം, ഫ്‌ളഡ് ലൈറ്റ് സംവിധാനം, വി.ഐ.പി. ലോഞ്ച്, പമ്പ് ഹൗസ്, ബോർവെൽ, പവർ സബ് സ്റ്റേഷൻ, അഗ്‌നിരക്ഷാ സംവിധാനങ്ങൾ എന്നിവയാണ് പൂർത്തിയാകാനുള്ളത്. പെരുങ്കുളം പാടത്തെ 20 ഏക്കറിലാണ് നിർമാണം തുടങ്ങിയത്. 2019-ൽ ആയിരുന്നു തറക്കല്ലിട്ടത്. ഇൻഡോർ സ്റ്റേഡിയത്തിന്റെ ചട്ടക്കൂടും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് കെട്ടിടവും ഉൾപ്പെടെയുള്ള നിർമാണം പൂർത്തിയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജി ജെൻസികളെ ഒരു വിഭാഗം വഴിതെറ്റിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ ; രാജിയിൽ വിശദീകരണവുമായി ധർമ്മേന്ദ്ര...

0
ന്യൂഡൽഹി : നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ ചൊല്ലിയുള്ള പ്രതിഷേധത്തിന് പിന്നാലെ കേന്ദ്ര...

യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണം : രാഹുൽ ഗാന്ധിയോട് നേരിട്ട് ആവശ്യപ്പെടാൻ...

0
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന ആവശ്യവുമായി...

മത്സ്യബന്ധനത്തിനിടെ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് മത്സ്യബന്ധനത്തിനിടെ കാണാതായ തൊഴിലാളികളെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും...

അർജുൻ ആയെങ്കിക്ക് വേണ്ടി ഇൻസ്റ്റയിൽ പോസ്റ്റ്‌ ഇട്ട സഹോദരനും പിടിയിൽ

0
കണ്ണൂർ : നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയുടെ ഇളയ സഹോദരനും പിടിയിൽ....