വീടിന് മുന്നിൽവെച്ച് പോലീസുകാരനെ കുത്തിയ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വീടിന് മുന്നിൽവെച്ച് പോലീസുകാരനെ കുത്തിയ പ്രതി അറസ്റ്റിൽ. കല്ലമ്പള്ളി ചേന്തി സ്വദേശി സജീവാണ് (45) പിടിയിലായത്. വലിയതുറ സ്റ്റേഷനിലെ പോലീസുകാരനും പോങ്ങുംമൂടിന് സമീപം താമസക്കാരനുമായ മനുവിനാണ് കുത്തേറ്റത്. 22ന് രാത്രി 10ഓടെയാണ് സംഭവം. വീടിന് സമീപത്തെ കടയുടെ മുന്നിലായി തടസം സൃഷ്ടിച്ച് സ്‌കൂട്ടർ പാർക്ക് ചെയ്തത് മനു ചോദ്യം ചെയ്തിരുന്നു. ഇത് വാക്കുതർക്കമാവുകയും കയ്യാങ്കളിയിൽ എത്തുകയുമായിരുന്നു. ഉന്തും തള്ളിനുമിടയിൽ നിലത്തുവീണ സജീവ് കൈയിൽ കരുതിയിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് നെഞ്ചിലും മുഖത്തും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

സംഭവശേഷം പ്രതി ഓടി രക്ഷപെട്ടെങ്കിലും പോലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്. അക്രമി വീടിന് മുന്നിൽ ഉപേക്ഷിച്ച സ്‌കൂട്ടറിന് പിന്നീട് തീപിടിച്ചിരുന്നു. ഈ സംഭവത്തിൻമേലും അന്വേഷണം നടക്കുന്നുണ്ട്. പരിക്കേറ്റ പോലീസുകാരൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം നോർത്ത്, മണ്ണന്തല, മെഡിക്കൽ കോളെജ് പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...

മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന്...

കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം , ഒരാൾ അറസ്റ്റിൽ

0
തൃശൂര്‍: കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്...