ഉപനേതാവ് പദവി : സി.പി.ഐ.യെ അനുനയിപ്പിക്കാൻ സി.പി.എം. ; ചർച്ചകൾ ഒഴിവാക്കി മുന്നണിയോഗം ചേരാൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യപ്പെട്ട് ഇടഞ്ഞുനിൽക്കുന്ന സി.പി.ഐ.യെ അനുനയിപ്പിച്ച് എൽ.ഡി.എഫ്. യോഗം വിളിക്കാൻ സി.പി.എം. ശ്രമം. യോഗംവിളിക്കാൻ തടസ്സമില്ലെന്നു സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വവും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഫലപ്രഖ്യാപനത്തിന് പിന്നാലെ ചേർന്ന മുന്നണിയോഗം തിരഞ്ഞെടുപ്പ് അവലോകനത്തിന് ജൂൺ 15-നകം പ്രത്യേകയോഗം വിളിക്കാൻ തീരുമാനിച്ചാണ് പിരിഞ്ഞത്. പിന്നീട് യോഗം വിളിക്കാനായിട്ടില്ല. നിയമസഭാ സമ്മേളനം കഴിഞ്ഞിട്ടും എൽ.ഡി.എഫിന് പാർലമെന്ററി പാർട്ടി യോഗം ചേരാനുമായിട്ടില്ല.

പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന ആവശ്യത്തിൽ സി.പി.ഐ. ഉറച്ചുനിൽക്കുകയാണ്. നൽകാനാവില്ലെന്ന് സി.പി.എമ്മും പ്രതിപക്ഷനേതാവ് പിണറായി വിജയനും വ്യക്തമാക്കുകയും ചെയ്തു. സർക്കാരിനെതിരേ രാഷ്ട്രീയമായി ഒട്ടേറെ വിഷയങ്ങൾ ഉയർന്നിട്ടും എൽ.ഡി.എഫിന് കൂട്ടായ തീരുമാനമെടുത്ത് മുന്നോട്ടുപോകാനാകുന്നില്ല. ഇത് പ്രതിപക്ഷം ദുർബലമാകുന്നുവെന്ന പ്രതീതി ഉണ്ടാക്കുന്നതായി കക്ഷിനേതാക്കളും സമ്മതിക്കുന്നു. ഇത്തരം വിമർശനം കടുത്തതോടെയാണ് എങ്ങനെയെങ്കിലും യോഗംചേരാൻ സി.പി.എം. വഴിതേടുന്നത്.

പ്രതിപക്ഷ ഉപനേതാവ് പദവി ചർച്ചകൾ ഒഴിവാക്കി മുന്നണിയോഗം ചേരാമെന്ന് സി.പി.ഐ.യെ അറിയിക്കാൻ കൺവീനർ ടി.പി. രാമകൃഷ്ണനോട് സി.പി.എം. ആവശ്യപ്പെട്ടിട്ടുണ്ട്. സി.പി.ഐ.യുടെ ആവശ്യത്തിൽ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹാരമുണ്ടാക്കാമെന്ന നിർദേശമാണ് സി.പി.എം. മുന്നോട്ടുവെക്കുക. ഉഭയകക്ഷി ചർച്ച സി.പി.ഐ. അംഗീകരിക്കുമോയെന്നതിലാണ് സംശയം. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി മറികടക്കാൻ മുന്നണിയുടെ പ്രവർത്തനത്തിൽ മാറ്റംവേണമെന്നാണ് സി.പി.ഐ. ആവശ്യം. അതിനാണ്, പ്രതിപക്ഷ ഉപനേതാവ് പദവി പാർട്ടി ആവശ്യപ്പെടുന്നത്. ഒറ്റപ്പാർട്ടിയുടെ നിയന്ത്രണം എൽ.ഡി.എഫിന് വേണ്ടെന്നാണ് സി.പി.ഐ.യുടെ ഉള്ളിലിരിപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോടതി ഉത്തരവിന് പുല്ലുവില – റാന്നിയിൽ സ്വകാര്യ ബസുകളുടെ സര്‍വീസ് തോന്നിയപടി : യാത്രക്കാരോട്...

0
​റാന്നി : കോഴഞ്ചേരി - ചെറുകോൽപ്പുഴ, തിരുവല്ല - തടിയൂര്‍ റൂട്ടുകളില്‍...

ഡൽഹിയിൽ സ്ലീപ്പർ ബസിൽ 16 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; പ്രതികൾ അറസ്റ്റിൽ

0
ന്യൂഡൽഹി: ഡൽഹിയിൽ സ്ലീപ്പർ ബസിൽ 16 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ ക്രൂരമായ...

കാന്തപുരത്തിൻ്റെ പരമാർശം : ആവർത്തിച്ച് ചോദിച്ചാലും പ്രതികരിക്കില്ല ; ക്ഷുഭിതനായി മന്ത്രി കെഎം ഷാജി

0
കൊച്ചി: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ...

ഏഷ്യൻ ഗെയിംസ് ; ബിസിസിഐയുടെ ആശങ്കകൾ പരിഹരിച്ചതായി സംഘാടകർ

0
നഗോയ (ജപ്പാൻ) : ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിലെ കായികതാരങ്ങളുടെയും ഒഫീഷ്യലുകളുടെയും താമസസൗകര്യവുമായി...