ഏഷ്യൻ ഗെയിംസ് ; ബിസിസിഐയുടെ ആശങ്കകൾ പരിഹരിച്ചതായി സംഘാടകർ

For full experience, Download our mobile application:
Get it on Google Play

നഗോയ (ജപ്പാൻ) : ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിലെ കായികതാരങ്ങളുടെയും ഒഫീഷ്യലുകളുടെയും താമസസൗകര്യവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശങ്കകൾ പരിഹരിച്ചതായി സംഘാടകർ. ഗെയിംസിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്ത പതിനേഴായിരത്തിലധികം പേർക്കുള്ള താമസസൗകര്യം ഇതിനകം തന്നെ ക്രമീകരിച്ചിട്ടുണ്ടെന്ന് ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് സംഘാടകരും ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയും അറിയിച്ചു. കായികതാരങ്ങളുടെ എണ്ണം പ്രതീക്ഷിച്ചതിലും ഗണ്യമായി ഉയർന്നതിനെത്തുടർന്ന് ഉയർന്നുവന്ന പ്രതിസന്ധികൾ മറികടക്കാനുള്ള ശ്രമത്തിലാണെന്ന് സംഘാടകർ നേരത്തെ സമ്മതിച്ചിരുന്നു.

താമസസൗകര്യങ്ങളിലെ പോരായ്മകളിൽ ബിസിസിഐ അതൃപ്തി പ്രകടിപ്പിച്ചതായി ദിവസങ്ങൾക്ക് മുൻപ് മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. സൗകര്യങ്ങൾ മെച്ചപ്പെടുത്തിയില്ലെങ്കിൽ ഏഷ്യൻ ഗെയിംസിലേക്ക് തങ്ങളുടെ ‘ബി’ ടീമിനെ അയക്കുന്ന കാര്യം ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. നഗരത്തിൽ താമസിച്ച് ബുള്ളറ്റ് ട്രെയിനിൽ മത്സരസ്ഥലത്തേക്ക് യാത്ര ചെയ്യുക, കപ്പലിൽ താമസിക്കുക, അല്ലെങ്കിൽ പ്രത്യേക കൂടാരങ്ങളിൽ കഴിയുക എന്നീ മൂന്ന് ഓപ്ഷനുകളാണ് താരങ്ങൾക്ക് നൽകിയിരുന്നതെന്നും, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ശ്രീലങ്ക തുടങ്ങിയ പ്രമുഖ ടീമുകൾ ഇക്കാര്യത്തിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ, താമസസൗകര്യങ്ങളുമായി ബന്ധപ്പെട്ട് വന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്ന് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. ജൂലായിൽ ‘എൻട്രി ബൈ നെയിം’ അവസാനിക്കുന്നതിന് മുൻപ് രജിസ്റ്റർ ചെയ്ത 17,000-ത്തിലധികം വരുന്ന എല്ലാ കായികതാരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഗെയിംസിന് അനുയോജ്യമായ താമസസൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അസാധാരണമായ സാഹചര്യങ്ങളിലൊഴികെ ഇനി കൂടുതൽ രജിസ്‌ട്രേഷനുകൾ അനുവദിക്കില്ലെന്നും ഗെയിംസിന്റെ അന്തിമ ഒരുക്കങ്ങൾ സുഗമമായി പുരോഗമിക്കുകയാണെന്നും സംഘാടകർ വ്യക്തമാക്കി.

സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാല് വരെ നഗോയയിലും ഐച്ചി മേഖലയിലുമായി നടക്കുന്ന ഗെയിംസിൽ പതിനൊന്നായിരത്തോളം കായികതാരങ്ങളും ആറായിരത്തോളം ഒഫീഷ്യലുകളും ഉൾപ്പെടെ പതിനേഴായിരത്തിലധികം പേരാണ് പങ്കെടുക്കുന്നത്. പരമ്പരാഗത രീതിയിലുള്ള ഒരു ഗെയിംസ് വില്ലേജ് ഈ ഗെയിംസിനായി ഒരുക്കിയിട്ടില്ല എന്നതായിരുന്നു താമസസൗകര്യങ്ങളെക്കുറിച്ച് പ്രധാനമായും ചോദ്യങ്ങൾ ഉയരാൻ കാരണം. ഹോട്ടലുകൾ, തടിയിൽ നിർമിച്ച നഗോയയിലെ താത്കാലിക മുറികൾ, ‘കോസ്റ്റ സെറീന’ എന്ന ക്രൂയിസ് കപ്പൽ എന്നിവ ചേർത്താണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.

കരാർ പ്രകാരം ആദ്യം 15,000 പേർക്കുള്ള സൗകര്യങ്ങളാണ് ആസൂത്രണം ചെയ്തിരുന്നതെന്നും എന്നാൽ പ്രതീക്ഷിച്ചതിലും ഉയർന്ന പങ്കാളിത്തം ഉണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും ഐച്ചി പ്രവിശ്യാ ഗവർണറും സംഘാടക സമിതി തലവനുമായ ഹിഡയാക്കി ഒഹ്‌മുറ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈൻ ഡെലിവറി ജീവനക്കാർക്ക് സൗജന്യ വിശ്രമകേന്ദ്രം : ആദ്യഘട്ടത്തിൽ മൂന്ന് നഗരങ്ങളിൽ

0
തിരുവനന്തപുരം : നഗരങ്ങളിൽ വെയിലത്തും മഴയത്തും കഠിനാധ്വാനം ചെയ്യുന്ന ഓൺലൈൻ ഡെലിവറി...

കോടതി ഉത്തരവിന് പുല്ലുവില – റാന്നിയിൽ സ്വകാര്യ ബസുകളുടെ സര്‍വീസ് തോന്നിയപടി : യാത്രക്കാരോട്...

0
​റാന്നി : കോഴഞ്ചേരി - ചെറുകോൽപ്പുഴ, തിരുവല്ല - തടിയൂര്‍ റൂട്ടുകളില്‍...

ഡൽഹിയിൽ സ്ലീപ്പർ ബസിൽ 16 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; പ്രതികൾ അറസ്റ്റിൽ

0
ന്യൂഡൽഹി: ഡൽഹിയിൽ സ്ലീപ്പർ ബസിൽ 16 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ ക്രൂരമായ...

കാന്തപുരത്തിൻ്റെ പരമാർശം : ആവർത്തിച്ച് ചോദിച്ചാലും പ്രതികരിക്കില്ല ; ക്ഷുഭിതനായി മന്ത്രി കെഎം ഷാജി

0
കൊച്ചി: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ...