ചെങ്ങന്നൂർ മുതൽ കോട്ടയം വരെ നാലുവരിയാക്കും

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : കൊല്ലം -തേനി ദേശീയപാത 183-ന്റെ ഭാഗമായ എം.സി. റോഡിലെ ചെങ്ങന്നൂർ ആഞ്ഞിലിമൂട് മുതൽ കോട്ടയം ഐഡ ജംഗ്ഷന്‍ വരെയുള്ള 32 കിലോമീറ്റർ നാലുവരിയാക്കും. ഇവിടം രണ്ടുവർഷം മുൻപാണ് ദേശീയപാതാ അതോറിറ്റി ഏറ്റെടുത്തത്. കൊല്ലം മുതൽ ആഞ്ഞിലിമൂടുവരെ റോഡ് വീതികൂട്ടുന്ന പദ്ധതിക്കു രൂപരേഖയായിട്ടുണ്ട്. ഇതിന്റെ തുടർച്ചയായിട്ടാണ് ചെങ്ങന്നൂർ മുതലുള്ള ഭാഗവും വീതികൂട്ടുന്നത്. 24 മീറ്ററിലാണ് നാലുവരിപ്പാത നിർമിക്കുന്നത്. പദ്ധതിയുടെ വിശദമായ രേഖ തയ്യാറാക്കുന്നതിനുള്ള ഏജൻസിയെ ക്ഷണിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങും.

നിലവിലെ റോഡിന് 16 മുതൽ 18 മീറ്റർ വീതി മാത്രമാണുള്ളത്. ഇത്‌ 24 മീറ്ററാക്കാൻ സ്ഥലമെടുക്കേണ്ടിവരും. നാലുവരിപ്പാത, ഡിവൈഡർ, നടപ്പാത, യൂട്ടിലിറ്റി ഡക്ട് എന്നിവയുമുണ്ടായിരിക്കും. സർവേ ഘട്ടത്തിൽ ഉയർന്ന വാഹനഗതാഗതം രേഖപ്പെടുത്തുകയാണെങ്കിൽ വീതി 30 മീറ്ററാക്കി ഉയർത്താനുള്ള സാധ്യതയുമുണ്ട്. സംസ്ഥാനത്ത് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയുടെ വികസന മാതൃകയിലായിരിക്കും എം.സി. റോഡുവികസനവും. തിരുവനന്തപുരം മുതൽ അങ്കമാലി വരെ എം.സി. റോഡ് വീതികൂട്ടി വികസിപ്പിക്കാനുള്ള പദ്ധതി സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുമുണ്ട്. ഇതിന്റെ സാധ്യതാപഠനം നടക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...