Saturday, July 5, 2025 10:37 am

സായാഹ്നം ആനന്ദകരമാക്കാന്‍ വിശ്രമസ്ഥലം ഒരുക്കുകയാണ് ചെങ്ങറയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി: സായാഹ്നം ആനന്ദകരമാക്കാന്‍ വിശ്രമസ്ഥലം ഒരുക്കുകയാണ് ചെങ്ങറയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. അട്ടച്ചാക്കല്‍ കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ റേഷന്‍കട പടിക്കും അമ്പലം ജംഗ്ഷനും ഇടയിലുള്ള വ്യൂ പോയിന്റിലെ റോഡരികിലാണ് യുവാക്കള്‍ വിശ്രമ സ്ഥലമൊരുക്കിയത്. ചെമ്മാനി എസ്റ്റേറ്റിലെ കൈതചക്ക തോട്ടത്തിലെ മലനിരകളുടെ ഭംഗി ആസ്വദിക്കത്തക്കവിധത്തില്‍ മിനി പാര്‍ക്കിന്റെ രൂപത്തിലാണ് വിശ്രമസ്ഥലം ഒരുക്കിയിരിക്കുന്നത്.

ചുണ്ടന്‍ വള്ളത്തിന്റെ ആകൃതിയിലുള്ള കുടിലും കണയുടെ ഇലകല്‍ കൊണ്ട് നിര്‍മ്മിച്ച മറ്റൊരു കുടിലും മുളകൊണ്ട് നിര്‍മ്മിച്ച ഓപ്പണ്‍ എയര്‍ ഇരിപ്പടവും നാട്ടുകാര്‍ക്കും സഞ്ചാരികള്‍ക്കും കൗതുകമായി മാറുകയാണ്. കാടുപിടിച്ചു മാലിന്യങ്ങള്‍ തള്ളിയിരുന്നു സ്ഥലമാണ് യുവാക്കള്‍ ഇത്തരത്തില്‍ മാറ്റിയെടുത്തത്. പുനലൂര്‍ മുവാറ്റുപുഴ സംസ്ഥാനപാതയില്‍ പണികള്‍ നടക്കുന്നതിനാല്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള ശബരിമല തീര്‍ഥാടകര്‍ ഇതുവഴിയാണ് കടന്ന് പോകുന്നത്. ഇവര്‍ ഇവിടെ വാഹങ്ങള്‍ നിര്‍ത്തിയിട്ട് വിശ്രമിക്കുന്നതും പതിവായി മാറിയിട്ടുണ്ട്. വ്യൂ പോയിന്റിലെ കുടിലുകളില്‍ നിന്നും നോക്കിയാല്‍ ചെമ്മാനി എസ്റ്റേറ്റിലെ കൈതച്ചക്ക തോട്ടങ്ങള്‍ക്കപ്പുറം കോന്നി വനം ഡിവിഷനിലെ വനമേഖലകളും വിദൂരതയില്‍ കാണാം.

ഊട്ടിയേയും മുന്നാറിനേയും അനുസ്മരിപ്പിക്കുന്നതാണിവിടുത്തെ കോടമഞ്ഞു പെയ്യുന്ന മലനിരകളുടെ കാഴ്ച്ചകള്‍. ഇവിടെ വിളയുന്ന കൈതച്ചക്കകള്‍ ഗള്‍ഫ്, യുറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ഇവിടെ എപ്പോഴും മയിലുകളെയും കാണാം. മലമടക്കുകളിലെ ചെറുതോടുകള്‍ അച്ചന്‍കോവിലാറിന്റെ കൈവഴികളാണ്. മലമുകളിലെ ഈര്‍പ്പം കിനിയുന്ന പാറകളില്‍ വിവിധതരം ചെടികളും ഔഷധ സസ്യങ്ങളും വളരുന്നു. യുട്യൂബ് ചാനലുകള്‍ ചിത്രികരിക്കുന്നവര്‍ക്കും വിവാഹ ആല്‍ബങ്ങള്‍ ചിത്രികരിക്കുന്നവരുടെയും ഇഷ്ട ലൊക്കേഷനായി മാറുകയാണീ പ്രദേശം.

പ്രകൃതിദത്ത വസ്തുക്കളായ മുള, ഓല, കണയുടെ ഇല, പുല്ല് എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മാണം. കുടിലിനുള്ളില്‍ റാന്തല്‍ വിളക്കുമുണ്ട്. ക്രിസ്തുമസിന് ഇവിടെ വലിയ സ്റ്റാറും ക്രിസ്തുമസ് ട്രീയും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് യുവാക്കള്‍. സമീപത്തു തന്നെ ട്രാഫിക് മിററുകളും പൂച്ചെടികളും ചങ്ക് ബ്രദേഴ്‌സ് എന്ന യുവജന കൂട്ടായ്മ ഒരുക്കിയിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചിറ്റാർ ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മൺസൂൺ സാഹിത്യോത്സവം നടത്തി

0
ചിറ്റാർ : ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മൺസൂൺ സാഹിത്യോത്സവം നടത്തി. സ്കൂൾ...

മലയാലപ്പുഴ ഗ്രാമസേവനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കെ. ദാമോദരൻ അനുസ്മരണം നടത്തി

0
മലയാലപ്പുഴ : സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വായന...

മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിന് ശേഷം...

0
കട്ടപ്പന : മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ...

വയ്യാറ്റുപുഴ വി.കെ.എൻ.എം.വി.എച്ച്.എസ്.എസില്‍ പുസ്തക ചങ്ങലയുമായി വിദ്യാർത്ഥികൾ

0
വയ്യാറ്റുപുഴ : ലോക ലഹരി വിരുദ്ധദിനത്തിൽ വായനയാണ് ലഹരി എന്ന...