പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ വീട്ടമ്മയും കാമുകനും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ വീട്ടമ്മയും കാമുകനും പിടിയില്‍. അമ്പലത്തറ പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. തായന്നൂര്‍ ചെര്‍ളത്തെ കാര്‍ത്തിക നിവാസില്‍ സുരേഷ്‌ കുമാറിന്റെ ഭാര്യ പ്രസീത(32), കാമുകനായ കരിന്തളം കിളിയളത്തെ വിജീഷ് എന്നിവരെയാണ് പിടികൂടിയത്. ഇരുവര്‍ക്കും എതിരെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വീട്ടിലുപേക്ഷിച്ച്‌ പോകുന്നതിന് എടുക്കുന്ന ഐ.പി.സി 317, ജുവനൈല്‍ ജസ്റ്റിറ്റ്സ് ആക്‌ട് 75 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. അമ്പലത്തറ എസ് ഐ മധുസൂദനന്‍ മടിക്കൈയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പ്രസീതയെ കാണാതായത്. ബാങ്കിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ പ്രസീത പിന്നീട് തിരിച്ചെത്തിയില്ല. ഭര്‍ത്താവ് സുരേഷ് കുമാറിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍ ഒളിച്ചോടിയതാണെന്ന് സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കോഴിക്കോട് വടകര ചോറോട് വാടക വീട്ടില്‍ താമസിക്കുന്നതായി വിവരം കിട്ടി.
ഇവിടെനിന്നാണ് ഇവരെ പിടികൂടിയത്.

പ്രീതക്ക് പതിനേഴും പതിനൊന്നും വയസുള്ള പെണ്‍കുട്ടികളും വിജേഷിന് നാലര വയസുള്ള പെണ്‍കുട്ടിയുമുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇരുവരും തങ്ങള്‍ക്ക് ഒരുമിച്ച്‌ താമസിക്കണമെന്നും അഞ്ച് വര്‍ഷമായി പ്രണയത്തിലാണെന്നും വ്യകതമാക്കി. ഇതോടെയാണ് പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയതിന് കുരുക്ക് മുറുകിയത്. 12 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളിലാണ് ഇരുവരും ജയിലിലകപ്പെട്ടിരിക്കുന്നത്. ജില്ലയില്‍ അപൂര്‍വ്വം സ്റ്റേഷനുകളില്‍ മാത്രമേ ഇത്തരത്തില്‍ ഒളിച്ചോടുന്ന കമിതാക്കള്‍ക്കെതിരെ ബാലാവകാശ സംരക്ഷണ നിയമങ്ങള്‍ ഉള്‍പ്പെടുത്തി കേസെടുക്കാറുള്ളു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം

0
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം....