കോട്ടയത്തെ അന്വേഷണത്തിൽ പുറത്തുവന്നത് ശിശു വിൽപന ശൃംഖലയുടെ നടുക്കുന്ന വിവരങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഈരാറ്റുപേട്ട: കോട്ടയത്ത് നവജാത ശിശുക്കളെ വിൽപന നടത്തിയെന്ന ഗുരുതര ആരോപണത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. ഇൻസ്റ്റഗ്രാം വഴി ബന്ധപ്പെടുകയും ഗർഭിണികളെ കേരളത്തിലെത്തിച്ച് പ്രസവശേഷം കുഞ്ഞുങ്ങളെ പണം നൽകി ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്ത സംഘത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. അസം സ്വദേശിനിയായ 22 -കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതോടെ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

പോലീസ് നൽകുന്ന വിവരമനുസരിച്ച്, ഈരാറ്റുപേട്ടയിലെ തീക്കോയി കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. പരാതിക്കാരിയായ അസം സ്വദേശിനിക്ക് ഒന്നര വയസുള്ള ഒരു കുഞ്ഞുണ്ട്. രണ്ടാമത്തെ ഗർഭകാലത്ത് ഗർഭച്ഛിദ്രം നടത്താൻ ഭർത്താവും ബന്ധുക്കളും സമ്മർദം ചെലുത്തിയെങ്കിലും യുവതി അതിന് തയ്യാറായില്ല. തുടർന്ന് വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട യുവതി കുഞ്ഞിന് സുരക്ഷിതമായ സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിൽ സാമൂഹിക മാധ്യമങ്ങളിൽ സഹായം തേടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എട്ട് ദിവസം നടത്തിയ തെരച്ചിലിലും തെളിവുകള്‍ ലഭിച്ചില്ല : കുട്ടിയമ്മയുടെ തിരോധാനത്തില്‍ ദുരൂഹത ആരോപിച്ച്...

0
ചിറ്റാര്‍ : കട്ടച്ചിറ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ തോട്ടുപുറം വീട്ടില്‍ കുട്ടിയമ്മ...

വലിയകലുങ്ക് കാളത്തോട്ടിലെ മലിനജലം : അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള സ്രോതസ്സിൽ ഗുരുതര മലിനീകരണമെന്ന് റിപ്പോര്‍ട്ട്

0
​റാന്നി : വലിയകലുങ്ക് കാളത്തോട്ടിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചതില്‍ ജലത്തില്‍ വലിയ...

ഒരു വയസുകാരിയുടെ കൊലക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് സൂചന

0
തിരുവനന്തപുരം: തിരുവനന്തപുരം തിരുമല പൊറ്റയിൽ ഒരു വയസുകാരിയുടെ കൊലക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന്...

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ഷോണ്‍ ജോര്‍ജ്

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബിജെപി...