നിക്ഷേപ- സാമ്പത്തിക അവബോധം വളർത്താൻ എച്ച്.ഡി.എഫ്.സി. മ്യൂച്വൽ ഫണ്ടിൻ്റെ നാരി നിവേശ് യാത്ര കൊച്ചിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്ത്രീകളിൽ നിക്ഷേപ- സാമ്പത്തിക അവബോധം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് എച്ച്.ഡി.എഫ്.സി. മ്യൂച്വൽ ഫണ്ട് നടത്തിയ നാരി നിവേശ് യാത്രയുടെ കൊച്ചിയിലെ പര്യടനം സമാപിച്ചു. ജൂൺ 26-ന് ചെന്നൈയിൽ നിന്നും ആരംഭിച്ച ഈ രാജ്യവ്യാപക നിക്ഷേപക വിദ്യാഭ്യാസ-അവബോധ പരിപാടിയുടെ ഭാഗമായി പള്ളുരുത്തി മാർക്കറ്റ്, തോപ്പുംപടി മാർക്കറ്റ്, മട്ടാഞ്ചേരി മാർക്കറ്റ്, ബ്രോഡ്‌വേ മാർക്കറ്റ്, ഇടക്കൊച്ചി മാർക്കറ്റ്, ചേർളായി ബസാർ എന്നിവിടങ്ങളിലെ പ്രാദേശിക സമൂഹങ്ങളുമായി സംവാദം നടത്തി.
കുടുംബങ്ങളുടെ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിലും സമ്പത്ത് സൃഷ്ടിക്കുന്നതിലും സ്ത്രീകളുടെ പങ്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിവിധ സമൂഹങ്ങളിലേക്ക് നേരിട്ട് നിക്ഷേപക വിദ്യാഭ്യാസം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആറുമാസം നീണ്ടുനിൽക്കുന്ന ‘നാരി നിവേശ് യാത്ര’ സംഘടിപ്പിച്ചത്. തെരുവുനാടകങ്ങൾ, നിക്ഷേപക ബോധവൽക്കരണ ക്ലാസുകൾ, സമൂഹവുമായി നേരിട്ടുള്ള ആശയവിനിമയം എന്നിവയിലൂടെ സാമ്പത്തിക ആസൂത്രണം, ചിട്ടയായ നിക്ഷേപം, ദീർഘകാല സമ്പത്ത് സൃഷ്ടിക്കൽ തുടങ്ങിയവയെക്കുറിച്ച് നഗരത്തിലെ സ്ത്രീകൾക്ക് കൂടുതൽ അവബോധം നൽകാൻ ഇതിലൂടെ സാധിക്കും.
പരമ്പരാഗത സമ്പാദ്യ രീതികളിൽ നിന്ന് മാറി നിക്ഷേപത്തിലൂടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രോത്സാഹിപ്പിക്കുന്ന എച്ച്.ഡി.എഫ്.സി. മ്യൂച്വൽ ഫണ്ടിന്റെ ‘ബർണി സെ ആസാദി’ നിക്ഷേപക വിദ്യാഭ്യാസ-അവബോധ പരിപാടിയുടെ വിപുലീകരണമായാണ് ‘നാരി നിവേശ് യാത്ര’ സംഘടിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഡാക്കിന് പ്രത്യേക പദവി നൽകാൻ കേന്ദ്രം

0
ന്യൂഡൽഹി: ലഡാക്കിന് പ്രത്യേക ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതിനുള്ള നിർണായക നീക്കവുമായി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

ശുചിമുറിയിൽ കയറി ജനൽപ്പാളിയിളക്കി ; പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി

0
കൊച്ചി: കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍നിന്ന് പ്രതി ചാടിപ്പോയി. ഇന്നലെ...

ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും എം എ ബേബി

0
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം...