കോന്നി: ചെങ്ങറ – കോന്നി റൂട്ടിൽ ഓടിയിരുന്ന നടത്തിയിരുന്ന സ്വകാര്യ ബസ് സർവിസ് നിർത്തിയതിനെ തുടർന്ന് പ്രദേശവാസികൾ ബുദ്ധിമുട്ടുന്നതായി പരാതി. കോന്നിയിൽ നിന്നും അട്ടച്ചാക്കൽ, നാടുകാണി, ചെങ്ങറ വഴി ചെറത്തിട്ട ജംഗ്ഷൻ വരെ ദിവസവും ആറ് ട്രിപ്പുകളാണ് സർവിസ് നടത്തിയിരുന്നത്.
മാസങ്ങളായി സർവിസ് മുടങ്ങിയതിനെ തുടർന്ന് ചെങ്ങറ, നാടുകാണി, ഈസ്റ്റ് ജംഗ്ഷൻ, ചെമ്മാനി, മിച്ചഭൂമി, കുമ്പഴ തോട്ടം മേഖലയിലുള്ള ജനങ്ങൾ യാത്ര സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ്. നിർത്തലാക്കിയ ബസ് സർവിസ് പുനരാംഭിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ചെങ്ങറ, അട്ടച്ചാക്കൽ മേഖല കമ്മറ്റികൾ ആർ.ടി. ഒയ്‌ക്കു നിവേദനം നൽകി.