കോന്നി : ചെങ്ങറ സമര ഭൂമി വാസികൾക്ക് പട്ടയം അനുവദിക്കണമെന്ന് മുൻ പ്ലാനിങ് ബോർഡ് ചെയർമാൻ സി പി ജോൺ ആവശ്യപ്പെട്ടു. കുട്ടികളുടെ വിദ്യാഭ്യാസം, വെള്ളം, വെളിച്ചം, ചികിത്സ, ശൗചാലയം തുടങ്ങിയ ആവശ്യങ്ങൾ മുൻ നിർത്തി സാധുജന വിമോചന സംയുക്ത വേദിയുടെ ആഭിമുഖ്യത്തിൽ കോന്നി മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിനഞ്ച് വർഷകാലമായി ഇവിടെ നടന്ന് വരുന്ന സമരത്തിൽ രണ്ടാം തലമുറ ഇപ്പോൾ ഉണ്ടായിരിക്കുകയാണ്. ഇടുക്കി ഡാമിന്റെ നിർമ്മാണത്തിന് സ്ഥാനം കണ്ടെത്തിയ കോലുമ്പന്റെ പിന്മുറക്കാരോട് വൈദ്യുതി നൽകാതെ തികച്ചും അവഗണനയാണ് കാട്ടുന്നത്. അടിയന്തിരമായി ഇവിടെ പട്ടയം അനുവദിച്ച് നൽകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെക്രട്ടറി ബേബി ചെരിപ്പിട്ട കാവ്, പ്രസിഡന്റ് ഗോപി, രാജിവ്, മിനി തുടങ്ങിയവർ സംസാരിച്ചു. ചെങ്ങറ സമര ഭൂമിയിൽ നിന്ന് ആരംഭിച്ച മാർച്ച് കോന്നിയിൽ സമാപിച്ചു.