ചെങ്ങറ സമരഭൂമി വാസികൾക്ക്‌ പട്ടയം അനുവദിക്കണം : സി പി ജോൺ

For full experience, Download our mobile application:
Get it on Google Play

കോന്നി : ചെങ്ങറ സമര ഭൂമി വാസികൾക്ക് പട്ടയം അനുവദിക്കണമെന്ന് മുൻ പ്ലാനിങ് ബോർഡ് ചെയർമാൻ സി പി ജോൺ ആവശ്യപ്പെട്ടു. കുട്ടികളുടെ വിദ്യാഭ്യാസം, വെള്ളം, വെളിച്ചം, ചികിത്സ, ശൗചാലയം തുടങ്ങിയ ആവശ്യങ്ങൾ മുൻ നിർത്തി സാധുജന വിമോചന സംയുക്ത വേദിയുടെ ആഭിമുഖ്യത്തിൽ കോന്നി മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനഞ്ച് വർഷകാലമായി ഇവിടെ നടന്ന് വരുന്ന സമരത്തിൽ രണ്ടാം തലമുറ ഇപ്പോൾ ഉണ്ടായിരിക്കുകയാണ്. ഇടുക്കി ഡാമിന്റെ നിർമ്മാണത്തിന് സ്ഥാനം കണ്ടെത്തിയ കോലുമ്പന്റെ പിന്മുറക്കാരോട് വൈദ്യുതി നൽകാതെ തികച്ചും അവഗണനയാണ് കാട്ടുന്നത്. അടിയന്തിരമായി ഇവിടെ പട്ടയം അനുവദിച്ച് നൽകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെക്രട്ടറി ബേബി ചെരിപ്പിട്ട കാവ്, പ്രസിഡന്റ് ഗോപി, രാജിവ്, മിനി തുടങ്ങിയവർ സംസാരിച്ചു. ചെങ്ങറ സമര ഭൂമിയിൽ നിന്ന് ആരംഭിച്ച മാർച്ച്‌ കോന്നിയിൽ സമാപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...