ജീവനക്കാര്‍ക്ക് 10 കാറുകളും 20 ബൈക്കുകളും ദീപാവലി സമ്മാനമായി നല്‍കി ചെന്നൈ ജുവലറി ഉടമ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ദീപാവലി ആഘോഷത്തിന്റെ ഭാഗമായി  ജീവനക്കാര്‍ക്കെല്ലാം വില കൂടിയ സമ്മാനങ്ങള്‍ നല്‍കി  ചെന്നൈ ജുവലറി ഉടമ. 1.2 കോടി വിലമതിക്കുന്ന കാറുകളും ബൈക്കുകളുമാണ് ജയന്തി ലാല്‍ ചയന്തി സഹപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും സമ്മാനമായി നല്‍കിയത്. കടയുമയുടെ ഈ അപ്രതീക്ഷിത തീരുമാനത്തില്‍ അമ്പരന്നിരിക്കുകയാണ് ജീവനക്കാരും അവരുടെ കുടുംബവും.

എല്ലാവരുടെയും ജോലിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ സമ്മാനം. എന്റെ ബിസിനസിലെ എല്ലാ ഉയര്‍ച്ചയിലും താഴ്ചയിലും ഇവര്‍ എന്നോടൊപ്പമുണ്ടായിരുന്നു. ബിസിനസില്‍ നിന്ന് ലാഭം നേടാന്‍ ഇവര്‍ എന്നെ സഹായിച്ചു. ഇവര്‍ എന്റെ ജോലിക്കാര്‍ മാത്രമല്ല കുടുംബം കൂടിയാണ്. ഇത്തരം സര്‍പ്രൈസുകള്‍ നല്‍കിക്കൊണ്ട് എനിക്ക് ഇവരെ കുടുംബാംഗങ്ങളെപ്പോലെ നോക്കണം.

ഇവര്‍ക്കെല്ലാം സമ്മാനം നല്‍കിയതിന് ശേഷം ഞാന്‍ വളരെയധികം സന്തുഷ്ടനാണ്. എല്ലാ ഉടമകളും തങ്ങളുടെ ജീവനക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സമ്മാനങ്ങള്‍ നല്‍കി ആദരിക്കണം – ജയന്തിലാല്‍ പറഞ്ഞു. 10 കാറുകളും 20 ബൈക്കുകളുമാണ് ജയന്തി ലാല്‍ ജീവനക്കാര്‍ക്ക് നല്‍കിയത്. കടയുടമയ്ക്ക് ജീവനക്കാരോടുള്ള സ്‌നേഹം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...