ഐ.സി.ഐ.സി.ഐ ബാങ്ക് നാല് ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ തുറന്നു

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : ഇടപാടുകാര്‍ക്ക് ഡിജിറ്റലായി ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഐസിഐസിഐ ബാങ്ക് നാല് ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ (ഡിബിയു) തുറന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി നിരവധി ജില്ലകളില്‍ 75 ഡിബിയുകള്‍ സ്ഥാപിക്കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 75 ഡിബിയുകള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍, ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് എന്നിവരുടെ സാന്നിധ്യത്തില്‍ വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു. ഉത്തര്‍ഖണ്ഡിലെ ഡെറാഡൂണ്‍, തമിഴ്നാട്ടിലെ കരൂര്‍, നാഗലാന്‍ഡിലെ കൊഹിമ, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ തുറന്നത്.

സ്വയം സഹായ മേഖലയും ഡിജിറ്റല്‍ സഹായമേഖലയുമാണ് ഒരു ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റിലെ രണ്ട് വ്യത്യസ്ത മേഖലകള്‍. സ്വയം സഹായ മേഖലയില്‍ എടിഎം, കാഷ് ഡെപ്പോസിറ്റ് മെഷീന്‍ (സിഡിഎം), മള്‍ട്ടി ഫംഗ്ഷണല്‍ കിയോസ്ക് (എംഎഫ്കെ) എന്നിവയാണുള്ളത്. പാസ്ബുക്ക് പ്രിന്റ്ചെയ്യല്‍, ചെക്ക് നിക്ഷേപിക്കല്‍, ഇന്‍റര്‍നെറ്റ് ബാങ്കിംഗ് ആക്സസ് ചെയ്യല്‍ എന്നിവ ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ കിയോസ്കില്‍ ലഭ്യമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...