മത്സരിക്കുന്നത് കോണ്‍ഗ്രസിന്‍റെ നന്മയ്ക്കും ഭാവിക്കും വേണ്ടി ; എല്ലാം പ്രവര്‍ത്തകരുടെ കയ്യിലെന്ന് തരൂര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവി ഇന്നത്തെ ദിവസം വോട്ട് ചെയ്യുന്ന പ്രവര്‍ത്തകരുടെ കയ്യിലാണെന്നും എഐസിസി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. പാര്‍ട്ടിയുടെ ഭാവിക്കും നന്മക്കും വേണ്ടിയാണ് താന്‍ മത്സരത്തിനിറങ്ങിയത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും ബിജെപിയെയും നേരിടാന്‍ പുതിയൊരു ഊര്‍ജം ആവശ്യമാണ്. പാര്‍ട്ടിക്കുള്ളില്‍ ഒരു ഇളക്കമുണ്ടാക്കാന്‍ ഈ തെരഞ്ഞെടുപ്പ് സഹായിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നതായും തരൂര്‍ പറഞ്ഞു. ഇന്ദിരാ ഭവനിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു തരൂരിന്‍റെ പ്രതികരണം.

ആത്മാര്‍ത്ഥതയോടെയും മര്യാദയോടെയുമാണ് താന്‍ പ്രചാരണം പൂര്‍ത്തിയാക്കിയത്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ വിളിച്ച് ആശംസ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും നന്ദിയെന്നും പ്രിയങ്ക ഗാന്ധി രാവിലെ സന്ദേശം അയച്ചു. ഗാന്ധി കുടുംബം ഈ തെരഞ്ഞെടുപ്പ് നിക്ഷ്പക്ഷമാണെന്നാണ് വ്യക്തമാക്കിയിട്ടുണ്ട്. നേതൃത്വമെന്നാല്‍ ഗാന്ധി കുടുംബം മാത്രമല്ലെന്നത് വ്യക്തമാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ നടന്നുവെന്നും തരൂര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

0
കോഴിക്കോട്: സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. 81 വയസ്സായിരുന്നു....

കെ സുധാകരൻ എം പി ജന്തർമന്തറിലെ സിജെപി പ്രതിഷേധ വേദിയിൽ

0
ഡൽഹി: കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി ഡൽഹി ജന്തർമന്തറിൽ....

ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു

0
മുംബൈ: തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ...

ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി...

0
ഭോപ്പാൽ: മധുവിധു യാത്രയ്ക്കിടെ ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ...