ഫോണില്‍ അമ്പതോളം വീഡിയോ – ഇരയായത് 5 കുട്ടികള്‍ ; ചെന്നൈയില്‍ ഞെട്ടിക്കുന്ന ലൈംഗികപീഡനം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയ കേസിന്റെ അന്വേഷണത്തിൽ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന ലൈംഗികപീഡനം. ചെന്നൈ നഗരത്തിലെ വ്യാപാരിയായ 48 കാരനാണ് പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ മുഖ്യപ്രതിയും പലചരക്ക് വ്യാപാരിയുമായ പെരുമാളിനെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഒത്താശ ചെയ്തതിന് 28 ഉം 30 ഉം വയസ്സുള്ള സഹോദരിമാരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരുടെ മക്കളെയും പെരുമാൾ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാൾ പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു.

പലചരക്ക് കച്ചവടം നടത്തുന്ന പെരുമാൾ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ് ഇയാളുടെ കടയിൽ റെയ്ഡ് നടത്തിയത്. പരിശോധനയിൽ ഒരുചാക്ക് പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. കൂടുതൽ അന്വേഷണത്തിനായി ഇയാളുടെ മൊബൈൽഫോണും പിടിച്ചെടുത്തു. ഈ മൊബൈൽഫോൺ പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന പീഡനദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയത്.

പുകയില ഉൽപന്നങ്ങളുടെ ഡീലർമാരെ കണ്ടെത്താനായിരുന്നു പെരുമാളിന്റെ ഫോൺ പരിശോധിച്ചത്. എന്നാൽ ഫോണിലെ ഗാലറിയിൽ കുട്ടികളുടെ നഗ്നചിത്രങ്ങളും പീഡിപ്പിക്കുന്ന വീഡിയോകളുമാണ് കണ്ടെത്തിയത്. ഏകദേശം അമ്പതോളം വീഡിയോകൾ ഫോണിലുണ്ടായിരുന്നു. ഏതെങ്കിലും വെബ്സൈറ്റിൽനിന്നോ സാമൂഹികമാധ്യമ ഗ്രൂപ്പുകളിൽനിന്നോ ഡൗൺലോഡ് ചെയ്ത വീഡിയോകളാകുമെന്നാണ് പോലീസ് ആദ്യം കരുതിയത്. വിശദമായി പരിശോധിച്ചതോടെ എല്ലാ ദൃശ്യങ്ങളിലുമുള്ളത് ഒരാളാണെന്നും ഇത് പെരുമാൾ ആണെന്നും വ്യക്തമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പീഡനപരമ്പരയുടെ വിവരങ്ങൾ പുറത്തറിഞ്ഞത്.

താനുമായി ബന്ധമുള്ള യുവതിയുടെ മകളെയും ഇവരുടെ സഹോദരിയുടെ മകളെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. ഈ കുട്ടികളുടെ മൂന്ന് കൂട്ടുകാരികളെയും പീഡിപ്പിച്ചു. അഞ്ച് പെൺകുട്ടികളെയും ആറുമാസത്തിനിടെ പലതവണ പീഡനത്തിനിരയാക്കിയതായും പ്രതി പോലീസിനോട് പറഞ്ഞു. ഇതോടെയാണ് പെരുമാളിനെ പോലീസ് അറസ്റ്റ് ചെയ്തത്.

സഹോദരിമാരായ യുവതികളുടെ ഒത്താശയോടെയാണ് പീഡനം നടന്നതെന്നാണ് പോലീസ് പറയുന്നത്. സഹോദരിമാരിൽ ഒരാൾക്ക് പെരുമാളുമായി അടുപ്പമുണ്ടായിരുന്നു. ഇയാളുടെ കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയതിന്റെ പണത്തിന് പകരമായാണ് ഇവർ മക്കളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തത്. പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിലും സഹോദരിമാർക്ക് പങ്കുണ്ടെന്നും ഇവരുടെ മക്കൾക്കൊപ്പം വീട്ടിൽ കളിക്കാനെത്തിയ മൂന്ന് കുട്ടികളാണ് പീഡനത്തിനിരയായ മറ്റുള്ളവരെന്നും പോലീസ് പറഞ്ഞു.

ഞെട്ടിക്കുന്ന കേസാണ് ഇതെന്ന് ഡെപ്യൂട്ടി കമ്മീഷണർ കാർത്തികേയൻ പറഞ്ഞു. കുട്ടികളെല്ലാം നാല് മുതൽ 13 വയസ്സുവരെ പ്രായമുള്ളവരാണ്. എന്താണ് സംഭവിച്ചതെന്ന് അവരുടെ മാതാപിതാക്കളോട് പോലും പറയാൻ അറിയാത്ത പ്രായം. പോലീസ് ഇൻസ്പെക്ടർ വ്യാപാരിയുടെ ഫോൺ പരിശോധിച്ചിരുന്നില്ലെങ്കിൽ ഈ സംഭവം പുറത്തറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...