കൊച്ചി : ബിനീഷ് കോടിയേരി എല്ലാ ഇടപാടുകളും നടത്തിയത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും തണലിലാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മകനായ ബിനീഷ് കോടിയേരിയെ രക്ഷിക്കാനാണ് കോടിയേരി ബാലകൃഷ്ണന്റെ നീക്കമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മകനെ തള്ളിപ്പറഞ്ഞ കോടിയേരിയുടെ നിലപാട് താത്കാലികം മാത്രമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ നടത്തുന്ന മയക്കുമരുന്ന് കച്ചവടത്തെ കുറിച്ച് അന്വേഷിക്കേണ്ടെന്നാണ് സിപിഐഎം നിലപാടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
നേതാക്കള്‍ മാത്രമല്ല കുടുംബവും പരിശുദ്ധരാവണമെന്നാണ്തിരുത്തല്‍ രേഖയും പ്ലീനവുംപറയുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മക്കള്‍ നടത്തിയ കള്ളകടത്ത് അന്വേഷിക്കേണ്ട എന്നാണോയെന്ന്മുല്ലപ്പള്ളി ചോദിച്ചു. ബിനീഷ് കോടിയേരിയെ തുടര്‍ച്ചയായ പത്താം ദിവസവും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുകയാണ്. ബിനാമികളുമായുള്ള ഇടപാടുകളാണ് ചോദിച്ചറിയുന്നത്. ബുധനാഴചയാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുക.