റാന്നിയിൽ മാലിന്യ പ്രശ്നം രൂക്ഷമാകുന്നു ; പഞ്ചായത്തിൻ്റെ അനാസ്ഥയെന്ന് നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

റാന്നി: ഗ്രാമപഞ്ചായത്തി​ൻെറ പല ഭാഗങ്ങളിലും​ മാലിന്യം കുന്നുകൂടുന്നത് പകർച്ചവ്യാധി ഭീതി പരത്തുന്നു. മാലിന്യസംസ്കരണ പ്ലാൻറില്ലാത്തതുകാരണം ടൗണി​ൻെറ പലഭാഗത്തും മാലിന്യങ്ങൾ ചിതറി കിടക്കുകയാണ്.

മാലിന്യസംസ്കരണ പ്ലാൻറിനുവേണ്ടി താലൂക്ക്​ ആശുപത്രിക്ക്​ സമീപം പഞ്ചായത്തി​ൻെറ പാർക്കിങ്​​ ഗ്രൗണ്ടിനോട് ചേർന്ന് ഷെഡ് നിർമിച്ചുവരുകയാണ്​. ഈ സാഹചര്യത്തിൽ ഫലപ്രദമായ ബദൽ മാർഗങ്ങൾ സ്വീകരിക്കാത്തതാണ്​ മാലിന്യം കുമിഞ്ഞുകൂടാൻ പ്രധാന കാരണം. പെരുമ്പുഴ ബസ്​ സ്​റ്റാൻഡിലെ പഞ്ചായത്തുവക ഷോപ്പിങ്​​ കോംപ്ലക്​സിലെ കെട്ടിടത്തി​ൻെറ പിന്നിലായി ഇടനാഴിയിൽ വലിയ തോതിലാണ്​ മാലിന്യക്കൂമ്പാരം രൂപപ്പെട്ടിരിക്കുന്നത്.

ഈ കോംപ്ലക്സ് കെട്ടിടത്തിലാണ് ഗവ. ഐ.ടി.ഐ അടക്കം നിരവധി സ്ഥാപനങ്ങളും കടകളും പ്രവർത്തിക്കുന്നത്. മഴ പെയ്തുകഴിഞ്ഞാൽ ജൈവ, അജൈവ മാലിന്യങ്ങൾ ചീഞ്ഞ് ദുർഗന്ധം കാരണം ജനങ്ങൾക്ക് ബുദ്ധിമുട്ട്​ നേരിടുന്നതായി നാട്ടുകാർ പറയുന്നു. ടൗണിലെ അടക്കം പഞ്ചായത്തിലെ ജൈവ, അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കാൻ പഞ്ചായത്തിൽ ഹരിതകർമസേന പ്രവർത്തിക്കുന്നുണ്ടെങ്കിലും കാര്യമായ ഫലം കാണുന്നി​െല്ലന്നാണ് നാട്ടുകാരുടെ പരാതി. എന്നാൽ, പഞ്ചായത്തിലെ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സ്വകാര്യ ഏജൻസിയെ ഏൽപിക്കു​ന്നു​ണ്ടന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...