കണ്ണൂർ വിസിയുടെ നിയമനത്തിൽ രാഷ്ട്രീയം ; മന്ത്രി ആര്‍.ബിന്ദു രാജിവെയ്ക്കണം – ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്ത് അതീവ ​ഗൗരവമുള്ളതാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂർ വിസിയുടെ നിയമനത്തിൽ ഗവർണർ സൂചിപ്പിക്കുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചു. വിഷയത്തിൽ ലോകായുക്തയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞകാലങ്ങളിൽ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ സത്യമെന്ന് തെളിഞ്ഞിരിക്കുകയാണ്.

കെ ടി ജലീൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ ഉന്നയിച്ച വസ്തുതകൾ പ്രതിപക്ഷ ജല്പനങ്ങൾ എന്ന് ആരോപിച്ചു സർക്കാർ തള്ളിക്കളഞ്ഞു. ഇപ്പോൾ നിയമവിരുദ്ധമായി ഒപ്പിടാൻ താൻ നിർബന്ധിക്കപ്പെട്ടു എന്ന് ഗവർണർ പറയുന്നു. കണ്ണൂർ വിസിക്ക് ഇനി അധികാരത്തിൽ തുടരാനാകുമോ. ഇക്കാര്യത്തിൽ മന്ത്രി ബിന്ദു പ്രതിക്കൂട്ടിലാണ്. മന്ത്രിയാണ് പുനർനിയമനം ആവശ്യപ്പെട്ട് ​ഗവർണർക്ക് കത്തെഴുതിയത്. മന്ത്രിക്ക് കത്തെഴുതാൻ അവകാശം ഇല്ല. മന്ത്രി ആർ.ബിന്ദു രാജിവെക്കണം.

സംസ്കൃത യൂണിവേഴ്‌സിറ്റിയിൽ പാർട്ടിക്കാരെ നിയമിക്കാൻ ശ്രമം നടന്നു. മന്ത്രിക്ക് അധികാരത്തിൽ തുടരാനാകില്ല. കേരളത്തിലെ സർവകലാശാലകളെ മാർക്സിസ്റ്റ് പാർട്ടി ഓഫീസുകളാക്കി അധഃപതിപ്പിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ഇത്തരം സംഭവം ഉണ്ടായിട്ടില്ല. കണ്ണൂർ വിസി അടിയന്തരമായി സ്ഥാനം ഒഴിയണം. കെ ടി ജലീൽ ചെയ്ത അതേ കാര്യമാണ് ആർ ബിന്ദുവും ചെയ്തത്. തുടർഭരണം കിട്ടിയപ്പോൾ ആരും ചോദിക്കാനില്ല എന്ന നിലയിലാണ് സർക്കാർ. വിരമിച്ചവർക്ക് പോലും പുനർനിയമനം നൽകുന്നു. എ ജി നിയമോപദേശം നൽകുമ്പോൾ അന്തസ്സ് ഉണ്ടാകണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അസമിലെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 75 ആയി ഉയർന്നു

0
അസം: അസമിലെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 75 ആയി ഉയർന്നു. ചൊവ്വാഴ്ച...

വൃദ്ധസദനങ്ങളുടെ പേര് മാറ്റാൻ നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

0
കോഴിക്കോട്: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് 'സ്നേഹാലയം' എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ്...

സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണ പരീക്ഷ ആഗസ്റ്റ് 13 മുതൽ

0
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണ പരീക്ഷ ആഗസ്റ്റ് 13 മുതൽ 20...

കുമ്പനാട് നിന്നും മാനസിക അസ്വാസ്ഥ്യമുള്ള വയോധികയെ കാണാതായി : അന്വേഷണത്തില്‍ പങ്കാളികളാകുക

0
കോഴഞ്ചേരി : മാനസിക അസ്വാസ്ഥ്യമുള്ള വയോധികയെ വീട്ടിൽ നിന്നും കാണാതായതായി പരാതി....