രാജ്യദ്രോഹം ചെയ്തവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ് : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജ്യദ്രോഹം ചെയ്തവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാലുവര്‍ഷം മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ശിവശങ്കര്‍ ക‌ള‌ളക്കടത്തുകാരെ സഹായിച്ചു. വിവാദ സ്ത്രീയുമായി ബന്ധമുണ്ടെന്ന് വ്യക്തമായതിനാല്‍ ശിവശങ്കറെ മാറ്റിനിറുത്തുകയാണെന്നും തെളിവുകിട്ടിയാല്‍ സസ്പെന്‍ഡുചെയ്യുമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. ശിവശങ്കറിനെ സസ്പെന്‍ഡുചെയ്യാന്‍ ഇപ്പോള്‍ ലഭിച്ചതില്‍ കൂടുതല്‍ എന്തു തെളിവാണ് വേണ്ടത്. പ്രതികളുമായി ശിവശങ്കറിന് നീണ്ട നാളത്തെ ബന്ധമുണ്ട്.

പ്രതികള്‍ക്കുവേണ്ടി ഫ്ലാറ്റ് ബുക്കുചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഐ ടി ഫെലോയാണ്. മന്ത്രി കെ.ടി ജലീലിന്റെ ജോലി കിറ്റുവാങ്ങലാണ്. കിറ്റുവാങ്ങാന്‍ വേണ്ടി ഒരു മന്ത്രിയുടെ ആവശ്യമുണ്ടോ. കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് ദേശീയ ചാനലുകള്‍ മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്. ഇത് സംസ്ഥാനത്തിന് ആകെ നാണക്കേടാണ്. കേസിന്റെ ദുരുഹത ഓരോദിവസം കഴിയുന്തോറും കൂടുകയാണ് . പത്രസമ്മേളനങ്ങളിലൂടെ മുഖ്യമന്ത്രി ജനങ്ങളെ മണ്ടന്‍മാരാക്കുകയാണ്.

സ്പീക്കര്‍ക്കെതിരെ പ്രമേയം കെണ്ടുവരുമെന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്നാണ് മുഖ്യമന്ത്രി കളിയാക്കിയത്. എന്നാല്‍ പ്രതിപക്ഷത്തിന് ഇപ്പോള്‍ വിഷയ ബാഹുല്യമാണ്. സ്വര്‍ണ്ണക്കടത്തുകാരന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്തതിലൂടെ സ്പീക്കര്‍ കേരള നിയമസഭയുടെ അന്തസ് തകര്‍ക്കുകയാണ് ചെയ്തതെന്ന് ചെന്നി​ത്തല പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...