തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്ത് കൊണ്ട് എല്ലാ ആക്രമണവും പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്കെതിരെ എന്ന ചോദ്യമുയര്‍ന്നപ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.
പിണറായി വിജയന്‍ മാത്രമേയുള്ളൂ. ‘ആം ദ സ്റ്റേറ്റ്’ എന്ന ലൂയി പതിനാലാമന്‍ പറഞ്ഞ അവസ്ഥയിലാണ്. പിണറായി തന്നെ പോളിറ്റ് ബ്യൂറോ, സെന്‍ട്രല്‍ കമ്മറ്റി, പാര്‍ട്ടി, മുന്നണി, ഗവണ്‍മെന്റ് അദ്ദേഹമാണ്. അപ്പോള്‍ പിന്നെ അദ്ദേഹത്തെ അല്ലാതെ മറ്റാരെപ്പറ്റി പറയാന്‍.
കേരളത്തിലെ കുട്ടികളോടോ മുതിര്‍ന്നവരോടൊ കേരളത്തിലെ ഏതെങ്കിലും മന്ത്രിയുടെ പേര് ചോദിച്ചാല്‍ അറിയില്ലല്ലോ. ഇതെന്താ ചൈനയോ കൊറിയയോ മറ്റോ ആണോ എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.