പെരുമ്പാവൂർ മണ്ഡലത്തില്‍ 2286 ഇരട്ടവോട്ടുകള്‍ ; പരാതി നല്‍കിയ എല്‍ദോസ്‌ കുന്നപ്പള്ളി എംഎല്‍എയ്‌ക്കും ഭാര്യയ്‌ക്കും ഇരട്ടവോട്ട്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി :പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യ മറിയാമ്മ എബ്രഹാമിനും ഇരട്ടവോട്ട്. അദ്ദേഹം താമസിക്കുന്ന മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലാണ് ഒരു വോട്ട്. എൽദോസ് കുന്നപ്പള്ളി എംഎൽഎയായിരിക്കുന്ന പെരുമ്പാവൂരാണ് രണ്ടാമത്തെ വോട്ട്.

പെരുമ്പാവൂർ മണ്ഡലത്തിലെ ബൂത്ത് 142 ലും (ക്രമ. നമ്പര്‍ 1354), മൂവാറ്റുപുഴ മണ്ഡലത്തിലെ ബൂത്ത് 130 (ക്രമ. നമ്പര്‍: 1092) മാണ് കുന്നപ്പള്ളിയുടെ വോട്ട്. ഭാര്യ മറിയാമ്മ എബ്രഹാമിന് പെരുമ്പാവൂരിലെ ബൂത്ത് നമ്പര്‍ 142 ലും (ക്രമ. നമ്പര്‍: 1358), മൂവാറ്റുപുഴയിലെ ബൂത്ത് നമ്പര്‍ 142 ലും (ക്രമ. നമ്പര്‍: 1095) മാണ് വോട്ടുള്ളത്. പെരുമ്പാവൂരിലെ രായമംഗലം പഞ്ചായത്തിലും മൂവാറ്റുപുഴയിലെ മാറാടി പഞ്ചായത്തിലുമാണ് ഇരുവര്‍ക്കും വോട്ടുള്ളത്. മൂവാറ്റുപുഴയില്‍ വോട്ടുള്ള കാര്യം മറച്ചുവെച്ചാണ് എംഎല്‍എ സ്വന്തം മണ്ഡലമായ പെരുമ്പാവൂരില്‍ വോട്ട് ചേര്‍ത്തതെന്ന് വ്യക്തമാണ്. രണ്ട് മണ്ഡലത്തിലും വോട്ടുള്ളപ്പോഴും ഇത് ഒഴിവാക്കാനും ശ്രമിച്ചില്ല. ഇന്നലെയാണ് എംഎല്‍എ പെരുമ്പാവൂർ മണ്ഡലത്തില്‍ 2286 ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന പരാതി നല്‍കിയത്. സ്വന്തം കുടുംബത്തിന് രണ്ട് മണ്ഡലത്തില്‍ വോട്ടുകള്‍ ഉള്ളപ്പോഴാണ് അത് മറച്ചുവച്ച്‌ എംഎല്‍എ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതെന്നും വ്യക്തം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...