തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ പതിനാലിന നിര്‍ദേശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചീഫ് സെക്രട്ടറിക്ക് നിര്‍ദേശങ്ങള്‍ കൈമാറി.
ക്ലിനിക്കുകളില്‍ കിടക്കകള്‍ ഉള്‍പ്പെടെ സജ്ജമാക്കണം, പരിശോധനകളുടെ എണ്ണം കൂട്ടണം, ആശുപത്രിയിലെ പ്രവേശനത്തിന് പ്രോട്ടോക്കോള്‍ ഉണ്ടാക്കണം, മരുന്നുകള്‍ പൂഴ്ത്തിവെക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം, ഐ സി യു വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം തുടങ്ങിയവാണ് നിര്‍ദേശങ്ങള്‍. സംസ്ഥാനതല ലോക്ക്ഡൗണ്‍ വേണ്ടെന്ന നിര്‍ദേശവും ഉന്നയിച്ചിട്ടുണ്ട്.