എറണാകുളത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു ; മുനമ്പം, ചെറായി, പള്ളത്താം കുളങ്ങര ബീച്ചുകള്‍ അടച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ എറണാകുളത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മുനമ്പം, ചെറായി, പള്ളത്താം കുളങ്ങര ബീച്ചുകള്‍ അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാവും വരെ ബീച്ചുകളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ല.

കൊവിഡ് പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളം റൂറല്‍ ജില്ലയിലെ അഞ്ച് സബ് ഡിവിഷനുകളിലും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. മാര്‍ക്കറ്റുകളില്‍ ആള്‍ക്കാര്‍ കൂട്ടം കൂടരുതെന്ന് ആലുവ റൂറല്‍ എസ്. പി നിര്‍ദേശം നല്‍കി.

കൂടാതെ മൊത്ത വ്യാപാരവും ചില്ലറ വ്യാപാരവും ഒറ്റ സമയത്ത് നടത്തുന്നതിന് അനുമതിയില്ല. കടകളില്‍ പൊതുജനത്തിന് നില്‍ക്കേണ്ട സ്ഥലങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഉപഭോക്താക്കള്‍ മാര്‍ക്കറ്റില്‍ വരുന്ന സമയത്തിന് കൃത്യത വരുത്തണം. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കാനും നിര്‍ദേശമുണ്ട് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...