തിരുവനന്തപുരം : ഡൽഹിയിലെ കലാപത്തെ നിയന്തിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ രാജിവെയ്ക്കണമെന്ന് രമേശ് ചെന്നിത്തല. സമാധാനപാതയിൽ നടന്ന് വരുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങളേയും പ്രക്ഷോഭങ്ങളേയും അക്രമത്തിലൂടെ വഴി തെറ്റിച്ച് വിടാനുള്ള വർഗീയ ശക്തികളുടെ ശ്രമങ്ങളെ എതിർത്ത് തോൽപ്പിക്കുകതന്നെ വേണമെന്നും ചെന്നിത്തല പറഞ്ഞു.
ഇന്നലെ ഡൽഹിയിൽ പൗരത്വ പ്രക്ഷോഭത്തിനിടയിൽ സംഭവിച്ച ഏറ്റുമുട്ടലും തുടർന്നുണ്ടായ സംഘർഷങ്ങളും രാജ്യം ആകെ കലാപം അഴിച്ച് വിടാനുള്ള വർഗ്ഗീയ ശക്തികളുടെ മാസ്റ്റർ പ്ലാൻ ആണ്. നാം ഇതിൽ വീണുപോകരുത്. അഹിംസയുടേയും സമാധാനത്തിന്റെയും പാതയിൽ തന്നെ നിന്ന് വേണം ഈ സമരം മുൻപോട്ട് കെട്ടിപ്പടുക്കുവാൻ. സമാധാനം ഉറപ്പ് വരുത്തുവാൻ പ്രധാന മന്ത്രിയും ഡൽഹി മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.