തിരുവനന്തപുരം : തെരഞ്ഞെടുപ്പ് അടുത്തതോടെ എല്‍.ഡി.എഫിന് വേവലാതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വന്തം ശക്തിയില്‍ സംശയമുള്ളതിനാലാണ് അവര്‍ക്ക് യു.ഡി.എഫില്‍ നിന്ന് ആരെയെങ്കിലും കിട്ടിയാല്‍ കൊള്ളാമെന്നുള്ള ധാരണ ഉണ്ടായിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ അനുഭവം ഉണ്ടാകുമെന്ന് ബോദ്ധ്യമുള്ളതിനാലാണ് മറ്റ് കക്ഷികളെ അടര്‍ത്തിയെടുക്കാന്‍ നോക്കുന്നത്. ആ വെള്ളം അവര്‍ വാങ്ങിവെച്ചാല്‍ മതി. യു.ഡി.എഫില്‍ നിന്ന് ഒരു കക്ഷികളും പോകില്ല. എല്ലാ കക്ഷികളും പരസ്‌പര വിശ്വാസത്തോടെ ഒറ്റക്കെട്ടായി മുന്നോട്ട് പോകും. മുന്നണിയില്‍ ഒരു തരത്തിലുള്ള ആശങ്കയുമില്ല, മറിച്ച് ആത്മവിശ്വാസമേയുള്ളൂ. എന്തെല്ലാം പ്രചാരവേലകള്‍ നടത്തിയാലും എല്‍.ഡി.എഫിന് ക്ളച്ച് പിടിക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫില്‍ നിന്ന് ആരെയെങ്കിലും കിട്ടിയാല്‍ കൊള്ളാമെന്നുള്ള ആഗ്രഹമുണ്ടെങ്കില്‍ അതിനുള്ള വെള്ളം വാങ്ങി വെച്ചേക്കാന്‍ കോടിയേരിയോട് ചെന്നിത്തല
RECENT NEWS
Advertisment