മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളസംഘത്തിന്റെ കോട്ട ; ഭരിക്കുന്നത് അധോലോക സര്‍ക്കാര്‍ – ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളസംഘത്തിന്റെ കോട്ടപോലെ ആയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.. യു.ഡി.എഫിന്റെ ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഭരിക്കുന്നത് അധോലോക സര്‍ക്കാരാണ്. പിണറായി വിജയന് രണ്ടാമൂഴം നല്‍കാന്‍ കേരള സമൂഹം തയ്യാറാകരുതെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. പാര്‍ട്ടി പോലും അറിയാതെ സ്പ്രിംക്ലര്‍ ഇടപാട് എങ്ങനെയെന്നും പിണറായി സര്‍ക്കാര്‍ വികസന വീമ്പ്  പറയുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും എല്‍.ഡി.എഫ് തമ്മിലടിപ്പിക്കുകയാണന്ന് ചെന്നിത്തല പറഞ്ഞു. വിജയരാഘവന് എന്തിനാണിത്ര മുസ്ലീം വിരോധമെന്ന് മനസിലാകുന്നില്ലെന്നും ഇടതുപക്ഷം കേരളത്തില്‍ മതങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മൂക്കാതെ പഴുത്താല്‍ ഇതാകും അനുഭവമെന്നായിരുന്നു വിജയരാഘവനുള്ള ചെന്നിത്തലയുടെ പരിഹാസം. മതേതരത്വം നിലനിര്‍ത്താനാണ് പോരാട്ടമെന്ന് പറഞ്ഞ ചെന്നിത്തല മുഖ്യമന്ത്രി തീക്കൊള്ളിക്കൊണ്ട് തലചൊറിയുകയാണെന്നും മുന്നറിയിപ്പ് നല്‍കി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...