രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പ്രയാണമാരംഭിച്ചു ; നഷ്ടമായത് വികസനക്കുതിപ്പിന്റെ അഞ്ച്​ വര്‍ഷങ്ങളെന്ന്​ ഉമ്മന്‍ചാണ്ടി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്​ : പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പ്രയാണമാരംഭിച്ചു. കുമ്പളയില്‍ നടന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഐശ്വര്യ കേരള യാത്ര ഉദ്ഘാടനം ചെയ്​തു. തരാതരംപോലെ വര്‍ഗീയത പറയുന്ന മുന്നണിയായി എല്‍.ഡി.എഫ്​ അധഃപ്പതിച്ചു. സംസ്​​ഥാനത്തിന് ​ നഷ്ടമായത് വികസനക്കുതിപ്പിന്റെ അഞ്ച്​ വര്‍ഷങ്ങളെന്ന്​ ഉമ്മന്‍ചാണ്ടി പറഞ്ഞു.

പുറംവാതില്‍ നിയമനങ്ങളുടെ കാലമായിരുന്നു അഴിഞ്ഞ അഞ്ച്​ വര്‍ഷവും. യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ സര്‍ക്കാര്‍ നിയമനം തടസപ്പെടുത്തി. പി.എസ്​.സി ലിസ്റ്റുകള്‍ അനാവശ്യമായി ക്യാന്‍സല്‍ ചെയ്യുകയും വേണ്ടപ്പെട്ടവര്‍ക്കുമാത്രം നിയമനം നല്‍കുകയും ചെയ്​തു. ശബരിമലയില്‍ ഇപ്പോള്‍ ഒരു പ്രശ്​നവും ഇല്ല​ല്ലോ എന്നും നേരത്തേ ഉണ്ടായത്​ ഇടത്​ സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രശ്​നങ്ങള്‍ മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍, പി.ജെ. ജോസഫ്, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, വി.ഡി. സതീശന്‍ എം.എല്‍.എ, സി.പി. ജോണ്‍, സി. ദേവരാജന്‍, ഷാഫി പറമ്പില്‍ എം.എല്‍.എ, ലതിക സുഭാഷ് തുടങ്ങിയവര്‍ പ​ങ്കെടുത്തു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലത്തിലും പര്യടനം നടത്തി ഫെബ്രുവരി 22ന് റാലിയോടെ തിരുവനന്തപുരത്ത് സമാപിക്കും. റാലിയില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...