ആരും രാഷ്ട്രീയം പറയരുതെന്നാണ് മുഖ്യമന്ത്രി പറയുന്നത് : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയാരോപണത്തില്‍ മടിച്ചാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് അന്വേഷണത്തില്‍ സത്യം പുറത്തുവരില്ല. മുമ്പ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും തരാതിരുന്ന ലൈഫ് മിഷന്‍ കരാറിന്‍റെ ധാരാണാപത്രത്തിന്‍റെ പകര്‍പ്പ് ബുധനാഴ്ചയാണ് ലഭിച്ചത്. ലൈഫ് മിഷന്‍ ടാസ്ക് ഫോഴ്സില്‍ നിന്ന് രാജിവെച്ചതിന് ശേഷമാണ് തനിക്ക് രേഖകള്‍ നല്‍കിയത്. ഫ്ലാറ്റ് പദ്ധതിയിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അഴിമതിയെ പറ്റി ചോദിക്കുന്നവര്‍ക്കൊക്കെ പ്രത്യേക മാനസിക നിലയാണെന്ന് മുഖ്യമന്ത്രി പറയുന്നു. താനൊഴിച്ച്‌ മറ്റുള്ളവരുടെയെല്ലാം മാനസികനില തെറ്റിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നാട്ടില്‍ നല്ലതു നടക്കരുത് എന്നല്ല നാട്ടില്‍ അഴിമതി നടക്കരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് ലോക കേരള സഭയില്‍ നിന്നും രാജിവെക്കാന്‍ കാരണമെന്നും ചെന്നിത്തല വ്യക്തമാക്കി.

ആരും രാഷ്ട്രീയം പറയരുതെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ഇത് ചൈനീസ് മോഡല്‍ ആണോയെന്നും ചെന്നിത്തല ചോദിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്‍റെ ചോദ്യം ചെയ്യലില്‍ സര്‍ക്കാറിന്‍റെ നെഞ്ചിടിപ്പ് കൂടുകയാണെന്നും ചെന്നിത്തല പറഞ്ഞു.

സ്പ്രിംഗ്ലര്‍ കരാര്‍ എന്തുകൊണ്ട് അവസാനിപ്പിക്കുന്നു, ഇതുവരെ സ്പ്രിംഗ്ലര്‍ സോഫ്റ്റ് വെയര്‍ എന്തിനെല്ലാം ഉപയോഗിച്ചു, കരാറിലൂടെ എന്ത് ലാഭം സര്‍ക്കാറിന് ഉണ്ടായി തുടങ്ങിയ കാര്യങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...