തിരുവനന്തപുരം : സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞോയെന്ന് പാര്‍ട്ടി പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സര്‍ക്കാരിന്റെ എല്ലാ കൊള്ളരുതായ്മയും തുറന്നു കാണിച്ചു. സര്‍ക്കാരിന് പലപ്പോഴും തിരുത്തേണ്ടിയും പിന്നാക്കം പോകേണ്ടിയും വന്നു. അത് ജനങ്ങളിലെത്തിയോ എന്ന് പാര്‍ട്ടി പരിശോധിക്കണം.
യുവ സ്ഥാനാര്‍ഥികള്‍ക്ക് ജയിക്കാന്‍ പറ്റാത്തത് വിലയിരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ ചെന്നിത്തല ഏറ്റെടുത്തു. കോണ്‍ഗ്രസും യു.ഡി.എഫും കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യമാണിത്. എല്ലാവരും ഒരുമിച്ച് പോകേണ്ട സന്ദര്‍ഭമാണ്. പുതിയ പ്രതിപക്ഷ നേതാവായ വി.ഡി സതീശന് പൂര്‍ണ പിന്തുണ നല്‍ുകന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.