കോവിഡ് രോഗവ്യാപനം കുറച്ചുകൊണ്ടുവരാന്‍ ലോക്ഡൗണ്‍ സഹായിച്ചു ; മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത്  കോവിഡ് രോഗവ്യാപനം കുറച്ചുകൊണ്ടുവരാന്‍ ലോക്ഡൗണ്‍ സഹായകരമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.6 ശതമാനമാണ്. ഇന്ന് അത് 20.41 ആയി. അതേസമയം ആശുപത്രികളിലെ തിരക്ക് കുറയുന്നതിനും മരണസംഖ്യ കുറയുന്നതിനായും രണ്ടുമൂന്ന് ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം പത്തു ദിവസം മുന്‍പ് 4.5 ലക്ഷത്തിന് അടുത്തായിരുന്നു. ഞായറാഴ്ചത്തെ കണക്കനുസരിച്ച്‌ അത് 2,77,598 ആയി കുറഞ്ഞു. ഇന്ന് 2,59,179 ആയി. അതേസമയം പത്തു ദിവസങ്ങള്‍ക്ക് മുമ്പ്  കോവിഡ് രോഗികളില്‍ 91 ശതമാനം ആളുകള്‍ വീടുകളിലും ഒന്‍പത് ശതമാനം ആളുകള്‍ ആശുപത്രിയികളിലുമായിരുന്നു ചികിത്സിച്ചിരുന്നത്. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സിക്കുന്നവരുടെ എണ്ണം 14 ശതമാനമായി ഉയര്‍ന്നു. മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നടത്തുന്ന തീവ്രശ്രമങ്ങള്‍ക്ക് അനുസരിച്ചുള്ള കുറവ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...