ഒന്നാം പിണറായി മന്ത്രിസഭ നടത്തിയ കൊടിയ അഴിമതികളെക്കുറിച്ചും സി.ബി.ഐ അന്വേഷണം ആവശ്യo രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒന്നാം പിണറായി മന്ത്രിസഭ നടത്തിയ കൊടിയ അഴിമതികളെക്കുറിച്ചും നാണം കെട്ട മറ്റിടപാടുകളെക്കുറിച്ചും കോടതിയുടെ മേല്‍നോട്ടത്തിലുള്ള സി.ബി.ഐ. അന്വേഷണം ആവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രണ്ടാം മന്ത്രിസഭയില്‍ നിന്ന് പഴയ മന്ത്രിമാരെ പൂര്‍ണ്ണമായും ഒഴിവാക്കിയതെന്തിനെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ ബോധ്യമായി.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്‌ നടന്ന വന്‍അഴിമതികള്‍ താന്‍ പ്രതിപക്ഷ നേതാവായിരിക്കെ പുറത്തു കൊണ്ടുവരികയും തുടര്‍ന്ന് അതില്‍ പല കാര്യങ്ങളില്‍നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോകുകയും ചെയ്തത് നാം കണ്ടതാണ്. എന്നാല്‍ അന്ന് വേണ്ടെന്നു വെച്ച അഴിമതി നിറഞ്ഞ പദ്ധതികള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ രഹസ്യമായി നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ്.

അഴിമതികളിലെല്ലാം മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തല്‍ ഏവരേയും ഞെട്ടിപ്പിക്കുന്നതാണ്. ശിവശങ്കറുമായി ഏറെ അടുപ്പം പുലര്‍ത്തിയ ഒരാളിന്‍റെ പുതിയ വെളിപ്പെടുത്തലുകള്‍ തീര്‍ച്ചയായും അന്വേഷിക്കേണ്ടതു തന്നെയാണ്. അന്ന് പ്രതിപക്ഷം കയ്യോടെ പിടിച്ച അഴിമതികള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന വെളിപ്പെടുത്തലും ഗൗരവമായി അന്വേഷിക്കണം.

കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതിയായ ശിവശങ്കറെ തിടുക്കത്തില്‍ തിരിച്ചെടുത്തതിന്‍റെയും സംരക്ഷണം നല്‍കുന്നതിന്‍റെയും പിന്നിലെ രഹസ്യം ഇപ്പോള്‍ ജനങ്ങള്‍ക്ക് പൂര്‍ണ്ണമായും ബോധ്യമായി.  ഇത്രയും ആയിട്ടും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന ഈ കേസ് എവിടെയും എത്താത്തതിനു പിന്നില്‍ ബി.ജെ.പി.- സി. പി. എം. ബന്ധമാണെന്ന് വ്യക്തമാവുകയാണ്. അതുകൊണ്ട് ഈ വെളിപ്പെടുത്തലുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷിക്കുകയാണ്‌ വേണ്ടതെന്ന് ചെന്നിത്തല പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....