വലിയതുറയില്‍ ഗുണ്ടകള്‍ വെട്ടിനുറുക്കിയത് തമിഴ്നാട്ടിലെ ഗുണ്ടാത്തലവന്‍ പീറ്റര്‍ കനിഷ്ക്കറെ ഡിഎന്‍എ ഫലം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വലിയതുറയില്‍ ഗുണ്ടകള്‍ വെട്ടിനുറുക്കി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചത് തമിഴ്നാട്ടിലെ ഗുണ്ടാത്തലവന്‍ പീറ്റര്‍ കനിഷ്ക്കറെ. വലിയതുറ പോലീസ് നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് കൊല്ലപ്പെട്ടത് തമിഴ്നാട്ടിലെ ഗുണ്ടാത്തവന്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് മാസത്തില്‍ മുട്ടത്തറ സ്വീവേജ് പ്ലാന്റില്‍ നിന്ന് ലഭിച്ച ഒരു കാലില്‍ നിന്നാണ് ക്രൂരമായ കൊലപാതകത്തിന്‍റെ സൂചന ലഭിക്കുന്നത്. ആശുപത്രി മാലിന്യമാണെന്ന ആദ്യ നിഗമനത്തിന് ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്ന വരെ മാത്രമായിരുന്നു ആയുസ്സ്.

ശസ്ത്രക്രിയ ചെയ്തു മാറ്റിയ ശരീര ഭാഗമല്ലെന്നും വെട്ടി മുറിച്ചെടുത്ത കാലാണെന്നും ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചു. പിന്നാലെ കൊലപാതകികളെ തേടി വലിയതുറ പോലീസ് ഇറങ്ങി. ഇതിനിടയിലാണ് തമിഴ്നാട്ടില്‍ നിന്നെത്തിയ ഒരു ഗുണ്ടയെ വീട്ടിനുള്ളില്‍ വെച്ച്‌ വെട്ടിനുറുക്കിയെന്ന വിവരം പോലീസിന് കിട്ടുന്നത്. പിന്നാലെ ബംഗ്ലാദേശ് കോളനി സ്വദേശി മിഥുന്‍ രമേശിനെ പോലീസ് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെ ഓഗസ്റ്റ് 12ന് മനുവിന്റെ വീട്ടില്‍ വെച്ച്‌ കൊലപാതകം നടന്നുവെന്ന് വ്യക്തമായി. തമിഴ്നാട്ടിലെ ഗുണ്ടാ നേതാവായ പീറ്റര്‍ കനിഷ്ക്കറാണ് കൊല്ലപ്പെട്ടതെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ് എത്തി.

കനിഷ്കറിന്റെ സംഘത്തിലെ അംഗമായിരുന്നു മനു. മദ്യപാനത്തിനിടെ തര്‍ക്കമുണ്ടാകുകയും കുത്തിക്കൊലപ്പെടുത്തുക ആയിരുന്നുവെന്നും മനു മൊഴി നല്‍കി. തുടര്‍ന്ന് ഇറച്ചി വെട്ടുകാരനായ സുഹൃത്ത് ഷെഹിന്‍ ഷായുടെ സഹായത്തോടെ പല കഷണങ്ങളാക്കി മുറിച്ച്‌ കടലിലും തോടിലും മാലിന്യസംസ്കരണ പ്ലാന്റിലുമായി ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. തല കടലിലെറിഞ്ഞുവെന്നാണ് മൊഴി. ഇത് കണ്ടെത്താനായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...