അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കരസേന ഹെലികോപ്റ്റര്‍ തകരും മുമ്പ് അപകടസൂചന നല്‍കിയിരുന്നതായി സ്ഥിരീകരണം

For full experience, Download our mobile application:
Get it on Google Play

അരുണാചല്‍പ്രദേശ്‌ : അരുണാചല്‍പ്രദേശില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കരസേന ഹെലികോപ്റ്റര്‍ തകരും മുമ്പ് അപകടസൂചന നല്‍കിയിരുന്നതായി സ്ഥിരീകരണം. എയര്‍ ട്രാഫിക് കണ്‍ട്രോളിന് ‘മെയ്ഡേ’ എന്ന സന്ദേശമാണ് പൈലറ്റ് നല്‍കിയത്. അത്യാവശ്യ ഘട്ടങ്ങളില്‍ പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്കോ ഗ്രൂപ്പ് സ്റ്റാഫിനോ അപകടസൂചന നല്‍കി കൈമാറുന്ന സന്ദേശമാണിത്.

കരസേനയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററിന്‍റെ (എഎല്‍എച്ച്) നിയന്ത്രണത്തിലുള്ള വിമാനത്തിലെ സാങ്കേതിക തകരാര്‍ ചൂണ്ടിക്കാട്ടിയായിരുന്നു സന്ദേശം. ഇതിനിടെ അപ്പര്‍ സിയാങ് ജില്ലയിലുണ്ടായ അപകടത്തിലെ അഞ്ചാമത്തെ മൃതദേഹവും കണ്ടെടുത്തു. ഇതോടെ രക്ഷാദൗത്യം അവസാനിച്ചതായി തേസ്പൂരിലെ പ്രതിരോധ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പറഞ്ഞു.

രണ്ട് പൈലറ്റുമാരുള്‍പ്പെടെ അഞ്ചുപേരാണ് എച്ച്എഎല്‍ രുദ്രയില്‍ ഉണ്ടായിരുന്നത്. മേജര്‍ വികാസ് ഭംഭു, മേജര്‍ മുസ്തഫ ബൊഹറ, സിഎഫ്എന്‍ ടെക് എവിഎന്‍ (എഇഎന്‍) മലയാളിയായ അശ്വിന്‍ കെവി, എച്ച്എവി (ഒപിആര്‍) ബിരേഷ് സിന്‍ഹ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് കരസേന ഉത്തരവിട്ടിട്ടുണ്ട്. ഹെലികോപ്റ്റര്‍ തകര്‍ന്നതിന്റെ കാരണം അന്വേഷിക്കാന്‍ സിഒഐയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ‘പൈലറ്റുമാര്‍ക്ക് വേണ്ടത്ര മണിക്കൂറുകള്‍ വിമാനം പറത്തിയ അനുഭവസമ്പത്തുണ്ടായിരുന്നു. ഹെലികോപ്റ്റര്‍ സര്‍വീസിന് അനുയോജ്യമായ കാലാവസ്ഥ ആയിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...