മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം, ജനാധിപത്യ കേരളത്തിന് അം​ഗീകരിക്കാനാകില്ല : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തെ തുടർന്ന് ചാനൽ റിപ്പോർട്ടറെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്ത പോലീസിന്റെ വിചിത്ര നടപടിയില്‍ പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിഷേധാര്‍ഹമാണെന്നും മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്നും ജനാധിപത്യ കേരളത്തിന് അം​ഗീകരിക്കാനാവുന്ന നടപടിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ നല്‍കിയ ഗൂഢാലോചന പരാതിയിലാണ് റിപ്പോര്‍ട്ടര്‍ അഖിലെ നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കിയിരിക്കുന്നത്.

‘കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഒരു മാധ്യമപ്രവർത്തക ഒരു വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ​ഗൂഢാലോചനക്കുറ്റം ചുമത്തി അഞ്ചാം പ്രതിയായി കേസെടുക്കുന്നപോലീസ് നടപടി അങ്ങേയറ്റത്തെ പ്രതിഷേധാർഹമായ കാര്യമാണ്. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടുത്ത വെല്ലുവിളിയാണ്. മാധ്യമപ്രവർത്തകർ വാർത്ത റിപ്പോർട്ട് ചെയ്യുന്നത് സ്വാഭാവികമായ പ്രക്രിയയാണ്.

കെഎസ് യു പ്രവര്‍ത്തകര്‍ പരാതി കൊടുക്കുമ്പോള്‍ ആ പരാതി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ എന്ത് തെറ്റാണുള്ളത്? അഖില നന്ദകുമാര്‍ അത്ര മാത്രമേ ചെയ്ചിട്ടുള്ളൂ. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കനത്ത വെല്ലുവിളി മാത്രമല്ല, പത്രപ്രവര്‍ത്തകരുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിനുള്ള തടസ്സം സൃഷ്ടിക്കല്‍ കൂടിയാണ്. ഇത് ജനാധിപത്യ കേരളത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല.’ രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും  എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജയ് ശ്രീറാം വിളിയുമായി ബംഗ്ലാദേശ് തലസ്ഥാനത്ത് ആയിരക്കണക്കിന് ഹിന്ദുക്കൾ ; വൻ പ്രതിഷേധം

0
ധാക്ക: ബംഗ്ലാദേശിൽ നിർമ്മാണത്തിലിരുന്ന വൻ ശ്രീരാമ പ്രതിമയുടെ പണി തടസ്സപ്പെടുത്തുകയും രാമചിത്രത്തെ...

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; അന്വേഷണം ആവശ്യപ്പെട്ട് വിമത...

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര തർക്കം രൂക്ഷമായതിനിടെ ടിഎംസിയുടെ...

സമരത്തിന് അനുമതി നിഷേധിച്ച് ഡൽഹി പോലീസ് ; രാത്രി മുഴുവൻ ജന്തർ മന്തറിൽ സമരം...

0
ന്യൂഡൽഹി: മന്ത്രി ധർമ്മേന്ദ്ര പ്രധാന രാജിവെക്കുന്നത് വരെ ജന്തർ മന്തറിലെ സമരം...

പാലക്കാട് ജെസിബി വൃത്തിയാക്കുന്നതിനിടെ അപകടം ; വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

0
പാലക്കാട്: പാലക്കാട് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ജെസിബി കഴുകുന്നതിനിടെ മോട്ടറിൽ നിന്ന്...