Wednesday, May 14, 2025 12:02 am

ഈ പരാജയം പ്രതീക്ഷിച്ചില്ല ; ജനവിധി അംഗീകരിക്കുന്നു – ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി രമേശ് ചെന്നിത്തല. ഈ പരാജയം പ്രതീക്ഷിച്ചില്ല. ജനവിധി അംഗീകരിക്കുന്നു. കേരളത്തിലെ നിലനില്‍ക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങള്‍ എടുത്തുപറഞ്ഞിരുന്നു. അത് ഇല്ലാതായെന്നൊന്നും ഈ വിജയം കൊണ്ട് ആരും കരുതേണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ജനവിധി അംഗീകരിക്കുന്നു. അപ്രതീക്ഷിതമായ ഒരു പരാജയമാണ് ഉണ്ടായിരിക്കുന്നത്. ഈ പരാജയം ഉണ്ടാവുമെന്ന് ഞങ്ങള്‍ കരുതിയതല്ല. ഏതായാലും ജനങ്ങള്‍ നല്‍കിയിരിക്കുന്ന വിധിയെ ഞങ്ങള്‍ ആദരവോടെ അംഗീകരിക്കുന്നു. തീര്‍ച്ചയായും ഇതിന്റെ പരാജയകാരണങ്ങളെക്കുറിച്ച്‌ യുഡിഎഫ് വിലയിരുത്തും. കേരളത്തിലെ നിലനില്‍ക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങള്‍ എടുത്തുപറഞ്ഞിരുന്നു. അത് ഇല്ലാതായെന്നൊന്നും ഈ വിജയം കൊണ്ട് ആരും കരുതണ്ട. വിജയിച്ചുവന്ന എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച്‌ സര്‍ക്കാരിനെ തിരുത്തുക എന്നതാണ് പ്രതിപക്ഷത്തിന്റെ ധര്‍മ്മം. ആ പ്രതിപക്ഷ ധര്‍മ്മം നന്നായി നിറവേറ്റാന്‍ യുഡിഎഫിനു സാധിച്ചിട്ടുണ്ട്.- രമേശ് ചെന്നിത്തല പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....