ഭരണത്തുടര്‍ച്ച കേരളത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ സഹായിക്കും : കോടിയേരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ എല്‍ഡിഎഫിന്റെ വന്‍ വിജയത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഭരണത്തുടര്‍ച്ച കേരളത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ സഹായിക്കും. വിജയം പ്രതീക്ഷിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ഭരണം ഉറപ്പായതിനാലാണ് ഉറപ്പാണ് എല്‍ഡിഎഫ് എന്ന മുദ്രാവാക്യം രൂപീകരിച്ചതെന്ന് കോടിയേരി പറഞ്ഞു. എല്‍ഡിഎഫിന് ആദ്യമായാണ് തുടര്‍ ഭരണം ലഭിക്കുന്നത്. അതിനാല്‍ ഇത് ചരിത്ര വിജയമാണ്. 10 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചാല്‍ കേരളത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. എല്ലാവര്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്ന വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്നും കോടിയേരി പറഞ്ഞു.

ജനങ്ങളോട് കൂടുതല്‍ വിനയാന്വിതരായി ഇടപെടുകയും അവരുടെ പ്രശ്‌നങ്ങള്‍ കൂടുതലായി ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കും. ജനങ്ങള്‍ നല്‍കിയ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ സഹായകമായ തുടര്‍ പ്രവര്‍ത്തനമായിരിക്കും പ്രവര്‍ത്തകര്‍ നടത്തേണ്ടത്. എന്നാല്‍ ചിലയിടങ്ങളില്‍ തിരിച്ചടിയുണ്ടായി. തൃപ്പൂണിത്തുറയും കുണ്ടറയും ഇതിന് ഉദാഹരണമാണെന്നും കെ.ടി ജലീല്‍ മത്സരിച്ച തവനൂരിലും അത്തരമൊരു സാഹചര്യം ഉണ്ടാകാന്‍ സാധ്യത ഉണ്ടായിരുന്നുവെന്നും കോടിയേരി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...