അരുവിക്കരയില്‍ യുഡിഎഫ് മഹിള മുന്നണി സംസ്ഥാന കണ്‍വീനറുടെ വീട്ടിലേക്ക് ബോംബെറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ആര്യനാട് : നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ വിജയാഹ്ലാദത്തിനിടയില്‍ യുഡിഎഫ് മഹിളമുന്നണി സംസ്ഥാന കണ്‍വീനറും ഫോര്‍വേഡ് ബ്ലോക്കിന്റെ വനിത സംഘടനയായ അഗ്രഗാമി മഹിള സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീജ ഹരിയുടെ വീടിന് നേരെ സി.പി.എം ആക്രമണം. വീട്ടിനുള്ളിലേക്ക് ബോംബ് വലിച്ചെറിയുകയായിരുന്നു. സ്ഫോടന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപെട്ടു.

പിണറായി വിജയന്റെ ഭരണം വരും നാളുകളില്‍ എങ്ങനെയായിരിക്കും എന്നതിന്റെ  ഉദാഹരണമാണ് തന്റെ  വീടിനു നേരെ നടന്ന ആക്രമണം എന്ന് സംഭവത്തില്‍ ശ്രീജ ഹരി പ്രതികരിച്ചു. ഇടത് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം നിരവധി പാര്‍ട്ടി സഖാക്കളാണ് കേരളത്തില്‍ പലയിടത്തും സി.പി.എം ന്റെ  സംഘടനാ ഫാസിസത്തിന് ഇരയായിട്ടുള്ളത് എന്ന് ശ്രീജാ ഹരി ചൂണ്ടിക്കാട്ടി. കാട്ടാക്കട ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഭവസ്ഥലത്ത് എത്തി. കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...