തിരുവനന്തപുരം: ബിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിച്ചതില്‍ എതിര്‍പ്പുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിശ്വാസ മേത്തയെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ചെന്നിത്തല സര്‍ക്കാരിന് കത്ത് നല്കി.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമമന്ത്രി എന്നിവര്‍ വ്യാഴാഴ്ച ഓണ്‍ലൈനായി നടത്തിയ യോഗത്തിലാണ് നിലവിലെ ചീഫ് സെക്രട്ടറിയായ ബിശ്വാസ് മേത്തയെ വിവരാവകാശ കമ്മീഷണറായി തെരഞ്ഞെടുത്തത്. എന്നാല്‍ സ്ഥലത്ത് ഇന്റര്‍നെറ്റിന് റേഞ്ച് ഇല്ലാതിരുന്നതിനാല്‍ തന്റെ അഭിപ്രായം രേഖപ്പെടുത്താന്‍ പ്രതിപക്ഷ നേതാവിന് സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് അദ്ദേഹം സര്‍ക്കാരിന് രേഖാമുലം വിയോജിപ്പ് അറിയിച്ചത്.
എന്നാല്‍ തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്താന്‍ സാധിക്കുമെങ്കിലും നിയമനപ്രക്രീയയില് ഇടപെടാന്‍ പ്രതിപക്ഷനേതാവിന് സാധിക്കില്ല. ഗവര്‍ണറാണ് തീരുമാനമെടുക്കുന്നത്.