ഡല്‍ഹി : ഡല്‍ഹിയില്‍ കര്‍ഷക സമരത്തില്‍ കഴിഞ്ഞ ദിവസം ഒരു കര്‍ഷകന്‍ കൂടി മരിച്ചിരുന്നു. മോദി സര്‍ക്കാരിനെതിരെ രൂക്ഷവിനര്‍ശനവുമായി എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ്. 38 ദിവസമായി ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തോടുള്ള മോദി സര്ക്കാരിന്റെ നിസ്സംഗത വീണ്ടുമൊരു കര്‍ഷക ജീവന്‍ കൂടി നഷ്ടപ്പെടുത്തിയെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു . “മോദി സര്‍ക്കാരിന് കോര്‍പ്പറേറ്റ് താല്പര്യങ്ങളോടുള്ള പ്രതിബദ്ധത മാത്രമാണ് കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് മുന്നിലുള്ള തടസമെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റ്:
38 ദിവസമായി ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തോടുള്ള മോദി സര്ക്കാരിന്റെ നിസ്സംഗത വീണ്ടുമൊരു കര്‍ഷക ജീവന്‍ കൂടി നഷ്ടപ്പെടുത്തി. സമരത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ കര്‍ഷകനാണ് ഗാസിപൂരില്‍ നിന്നുള്ള കശ്മീര്‍ സിംഗ്.
മോദി സര്‍ക്കാരിന് കോര്‍പ്പറേറ്റ് താല്പര്യങ്ങളോടുള്ള പ്രതിബദ്ധത മാത്രമാണ് കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് മുന്നിലുള്ള തടസം. തങ്ങളുടെ യഥാര്‍ത്ഥ യജമാനന്‍മാര്‍ കുത്തകകളാണെന്ന് ബിജെപി സര്‍ക്കാര്‍ ഇതിലൂടെ ജനങ്ങളോട് പറയുന്നു.
കര്‍ഷകരെ അനുദിനം ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം രാജ്യവ്യാപകമായി നാം ശക്തിപ്പെടുത്തേണ്ടതുണ്ട്. അന്നം തരുന്ന കര്‍ഷകര്‍ക്ക് നീതി നേടിക്കൊടുക്കേണ്ട ബാധ്യത നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്.