കായംകുളത്ത് പ്രവർത്തിക്കുന്ന എൻടിപിസി സ്‌കൂൾ അടച്ചു പൂട്ടാൻ തീരുമാനം

For full experience, Download our mobile application:
Get it on Google Play

കായംകുളം : കായംകുളത്ത് എൻടിപിസിയുടെ സാമ്പത്തിക സഹായത്തിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രീയ വിദ്യാലയ സ്‌കൂൾ അടച്ചുപൂട്ടുന്നു. 2022-23 അധ്യയനവർഷം മുതൽ സ്‌കൂൾ പ്രവർത്തിക്കില്ലെന്നാണ് രക്ഷിതാക്കളെ അറിയിച്ചത്. സ്‌കൂളിലേക്കുള്ള പുതിയ പ്രവേശനവും നിലവിൽ നിർത്തി വച്ചിരിക്കുകയാണ്.

ആലപ്പുഴ ജില്ലയിലെ ഏക കേന്ദ്രീയ വിദ്യാലയമാണ് അടച്ചു പൂട്ടുന്നത്. കായംകുളം എൻടിപിസി താപനിലയത്തിനൊപ്പമാണ് സ്‌കൂളും ആരംഭിച്ചത്. എന്നാൽ താപനിലയം അടച്ചു പൂട്ടിയതോടെ സ്‌കൂളിന്റെ പ്രവർത്തനം അവതാളത്തിലായി. ഇതോടെ അവിടെ പഠിക്കുന്ന 900 ൽ അധികം കുട്ടികളുടെ ഭാവിയും അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്.

സ്‌കൂൾ പൂട്ടുന്നതുമായി ബന്ധപ്പെട്ട് നേരത്തെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും വിഎംസി യോഗത്തിൽ അധികൃതർ വിവരം സ്ഥിരീകരിച്ചതോടെയാണ് ഇക്കാര്യം ഉറപ്പായത്. ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളാണ് സ്‌കൂളിൽ ഉള്ളത്. പെട്ടെന്ന് സ്‌കൂൾ അടച്ച് പൂട്ടാനുള്ള തീരുമാനം വന്നതോടെ സിലബസിന്റെ ഭാഗമായി മലയാളം പഠിക്കാത്ത കൂട്ടികളെ എവിടെ പഠിപ്പിക്കുമെന്നതിലാണ് രക്ഷിതാക്കൾക്ക് ആശങ്ക. താപനിലയ പദ്ധതിയുടെ ഭാഗമായുളള സ്‌കൂളിനെ സിവിലിയൻ സ്‌കൂളാക്കിയാൽ അടച്ച് പൂട്ടലിൽ നിന്ന് രക്ഷിക്കാൻ കഴിയുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...