“മോദി സര്‍ക്കാരിന് കോര്‍പ്പറേറ്റ് താല്പര്യങ്ങളോടുള്ള പ്രതിബദ്ധതയാണ് കര്‍ഷക നിയമത്തില്‍ തെളിയുന്നത്‌” : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഡല്‍ഹിയില്‍ കര്‍ഷക സമരത്തില്‍ കഴിഞ്ഞ ദിവസം ഒരു കര്‍ഷകന്‍ കൂടി മരിച്ചിരുന്നു. മോദി സര്‍ക്കാരിനെതിരെ രൂക്ഷവിനര്‍ശനവുമായി എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ്. 38 ദിവസമായി ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തോടുള്ള മോദി സര്‍ക്കാരിന്റെ നിസ്സംഗത വീണ്ടുമൊരു കര്‍ഷക ജീവന്‍ കൂടി നഷ്ടപ്പെടുത്തിയെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു . “മോദി സര്‍ക്കാരിന് കോര്‍പ്പറേറ്റ് താല്പര്യങ്ങളോടുള്ള പ്രതിബദ്ധത മാത്രമാണ് കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് മുന്നിലുള്ള തടസമെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റ്:

38 ദിവസമായി ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തോടുള്ള മോദി സര്‍ക്കാരിന്‍റെ നിസ്സംഗത വീണ്ടുമൊരു കര്‍ഷക ജീവന്‍ കൂടി നഷ്ടപ്പെടുത്തി. സമരത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ കര്‍ഷകനാണ് ഗാസിപൂരില്‍ നിന്നുള്ള കശ്മീര്‍ സിംഗ്.
മോദി സര്‍ക്കാരിന് കോര്‍പ്പറേറ്റ് താല്പര്യങ്ങളോടുള്ള പ്രതിബദ്ധത മാത്രമാണ് കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് മുന്നിലുള്ള തടസം. തങ്ങളുടെ യഥാര്‍ത്ഥ യജമാനന്‍മാര്‍ കുത്തകകളാണെന്ന് ബിജെപി സര്‍ക്കാര്‍ ഇതിലൂടെ ജനങ്ങളോട് പറയുന്നു.
കര്‍ഷകരെ അനുദിനം ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം രാജ്യവ്യാപകമായി നാം ശക്തിപ്പെടുത്തേണ്ടതുണ്ട്. അന്നം തരുന്ന കര്‍ഷകര്‍ക്ക് നീതി നേടിക്കൊടുക്കേണ്ട ബാധ്യത നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...