തിരുവനന്തപുരം: കോട്ടയത്തെ ധാരണ പാലിച്ചാല്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് യുഡിഎഫിലേക്ക് തിരിച്ചുവരാമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്നണിയുടെ അച്ചടക്കത്തിനും യോജിപ്പിനും വേണ്ടിയാണ് ജോസ് വിഭാഗത്തെ പുറത്താക്കി തീരുമാനമെടുത്തത്.
മുന്നണിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മുന്നണി മര്യാദകള്‍ പാലിക്കേണ്ടതാണ്. കോട്ടയത്തെ ധാരണ പാലിക്കുന്നതുമായി ബന്ധപ്പെട്ട് മാത്രമാണ് പ്രശ്നം നിലനില്‍ക്കുന്നത്. അവരുമായി രാഷ്ട്രീയ തര്‍ക്കങ്ങളൊന്നുമില്ല. ധാരണ പാലിക്കാന്‍ തയ്യാറായാല്‍ മറ്റ് പ്രശ്നങ്ങളില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.