പത്തനംതിട്ട : രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മയക്കുമരുന്നിനും ലഹരിക്കുമെതിരായ പോരാട്ടം ശക്തമാക്കുന്നു. കോഴിക്കോട് നടന്ന ഗംഭീര മോർണിംഗ് വാക്കിനു പിന്നാലെ 29 ന് തിരുവനന്തപുരത്തും ലഹരിക്കെതിരായി വാക് എഗൈൻസ്റ്റ് ഡ്രഗ്‌സ് എന്ന പ്രോഗ്രാം നടക്കും. തുടർന്ന് കൊച്ചി, പത്തനംതിട്ട എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക. ഇതിനായി പ്രൌഡ് കേരള എന്ന ഒരു മൂവ്മെന്റ് വിപുലമായി ആരംഭിച്ചു. രമേശ് ചെന്നിത്തല മുഖ്യ രക്ഷാധികാരിയായ സംഘടനയുടെ ചെയർമാൻ മലയിൻകീഴു വേണുഗോപാൽ ആണ്. പത്തനംതിട്ട ജില്ലയിൽ വെട്ടൂർ ജ്യോതിപ്രസാദ് (കൺവീനർ ) റോജി കാട്ടാശേരി (കോ -ഓർഡിനേറ്റർ ) തട്ടയിൽ ഹരികുമാർ (ഫെലിസിറ്റെറ്റർ ) എന്നിവരാണ് നേതൃത്വം നൽകുന്നത്.
പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അബ്‌ദുൾ ഹാരിസ് (മുൻ പ്രസിഡന്റ് കെജിഒ) ഡോ. അജിത് ഐരൂർ, പ്രീത് ചന്ദനപ്പള്ളി (എഴുത്തുകാരൻ) ജിജോ ചെറിയാൻ (യൂത്ത്) ഡോ.ജിതിഷ്, (ഡോക്ടർ) ലീലരാജൻ (റിട്ട്. ടീച്ചർ ) അഡ്വ. ജോൺസൻ വിളവിനാൽ, അഡ്വ റോഷൻ മാത്യു പനച്മൂട്ടിൽ എന്നിവരെ നിയോജക മണ്ഡലം ഭാരവാഹികളായും തെരഞ്ഞെടുത്തു. സുനിൽ യമുന (റാന്നി,) (കൺവീനർ) ഷിജോ ചേന്നമല (കോ -ഓർഡിനേറ്റർ) ഷെമീർ തടത്തിൽ കോന്നി, (കൺവീനർ) ജോസ് പനച്ചക്കൽ (കോ-ഓർഡിനേറ്റർ) മനോഷ് ഇലന്തൂർ ആറന്മുള (കൺവീനർ) റോണി മേമുറിയിൽ (കോ -ഓർഡിനേറ്റർ) (കോ-ഓർഡിനേറ്റർ ) ബെന്നി സക്കറിയ നിരണം തിരുവല്ല, (കൺവീനർ ) മുഹമ്മദ് സലിൽ സാലി (കോ -ഓർഡിനേറ്റർ) ലാലിജോൺ അടൂർ (കൺവീനർ ) മനുതയ്യിൽ (കോ -ഓർഡിനേറ്റർ ) എന്നിവരെയും നിയമിച്ചു.