മുഖ്യമന്ത്രിയുടെ ഗൾഫ് യാത്രയെ വിമർശിച്ച് ചെറിയാൻ ഫിലിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സംഘത്തിൻ്റെയും വിവിധ ഗൾഫ് രാജ്യങ്ങളിലെ പര്യടനം നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ പ്രചരണത്തിനും ധനസമാഹരണത്തിനും വേണ്ടിയാണെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പ്രവാസി ക്ഷേമ പദ്ധതികൾ വിശദീകരിക്കുന്നതിനും വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനുമാണ് വിവിധ സർക്കാർ പരിപാടികൾ എന്ന വാദം അർത്ഥശൂന്യമാണ്. നോർക്കയുടെ നേതൃത്വത്തിലുള്ള പ്രവാസി ക്ഷേമപ്രവർത്തനങ്ങളെല്ലാം പൂർണ്ണമായും സ്തംഭനത്തിലാണ്. കോടികൾ മുടക്കി നിരവധി തവണ വിദേശത്തും സ്വദേശത്തും ലോക കേരളസഭയും നിക്ഷേപമേളകളും സംഘടിപ്പിച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും തുടർച്ചയായി വിദേശ യാത്രകൾ നടത്തിയിട്ടും വിദേശ നിക്ഷേപകരെ കാര്യമായി ആകർഷിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് സർക്കാർ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും സംരംഭകരെല്ലാം ഭയപ്പെടുന്നത് ചുവന്ന കൊടിയെയാണ്. ഉദ്യോഗസ്ഥ മേഖലയിലെ കെടുകാര്യസ്ഥത മൂലം പണം മുടക്കുന്ന സംരഭകർക്ക് വഴിയാധാരമായി ആത്മഹത്യ ചെയ്യേണ്ട ദുസ്ഥിതിയാണ് ഇപ്പോഴും കേരളത്തിലുള്ളത്. കേരളത്തിലെ പ്രമുഖ വ്യവസായികൾ പോലും നാടുവിട്ട് അന്യസംസ്ഥാനങ്ങളിൽ കുടിയേറികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവം : പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും...

0
കോട്ടയം : നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവത്തില്‍ അന്വേഷണം തൊടുപുഴയിലും....

യുഡിഎഫ് സർക്കാരിനെതിരെ പ്രതിഷേധവുമായി ദേവസ്വം ഉദ്യോഗാര്‍ഥികള്‍ രം​ഗത്ത്

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെതിരെ പ്രതിഷേധവുമായി ദേവസ്വം ഉദ്യോഗാര്‍ഥികള്‍ രം​ഗത്ത്. നിയമന അധികാരം...

വി മുരളീധരന്റെ വിജയം ചോദ്യം ചെയ്ത് കടകംപള്ളി സുരേന്ദ്രൻ ഹൈക്കോടതിയിൽ

0
കൊച്ചി: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ നിന്നുള്ള ബിജെപി...

കേരളാ തീരത്ത് അപകടത്തിൽപ്പെട്ട എംഎസ്‍സി എൽസ കപ്പലിന്റെ നിലവിലെ അവസ്ഥ പരിശോധിക്കാൻ നാവികസേനയുടെ സഹായം...

0
കൊച്ചി: കേരളാ തീരത്ത് അപകടത്തിൽപ്പെട്ട എംഎസ്‍സി എൽസ കപ്പലിന്റെ നിലവിലെ അവസ്ഥ...