തൃശ്ശൂരിലെ സദാചാര കൊലപാതകം : ഉത്തരാഖണ്ഡില്‍ നിന്ന് പ്രതികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: തൃശ്ശൂരിലെ സദാചാര കൊലപാതക കേസില്‍ ഉത്തരാഖണ്ഡില്‍ നിന്ന് പ്രതികള്‍ പിടിയില്‍. കേസില്‍ കൊലയാളികളായ നാലു പേരാണ് പോലീസ് കസ്റ്റഡിയിലായത്. ചേര്‍പ്പ് സ്വദേശികളായ അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരാണ് പിടിയിലായത്. ഇവരെ നാല് പേരെയും നാളെ വൈകീട്ടോടെ തൃശൂരില്‍ എത്തിക്കും. ഫെബ്രുവരി പതിനെട്ടിന് രാത്രിയിലാണ് വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ എട്ടംഗ സംഘം മര്‍ദ്ദിച്ചത്. ആന്തരിക അവയവങ്ങള്‍ക്ക് അടക്കം പരിക്കുപറ്റിയ സഹര്‍ ചികിത്സയിലിരിക്കെ മാര്‍ച്ച് ഏഴിന് മരിച്ചത്.

ഇരിങ്ങാലക്കുട ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സഹറിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പ്രതികളില്‍ ഒരാളായ ഗിഞ്ചുവിനെ നാട്ടില്‍ നിന്ന് വാഹനത്തില്‍ കൊച്ചിയില്‍ എത്തിച്ചതിന് ചേര്‍പ്പ് സ്വദേശി നവീനെ പ്രത്യേക അന്വേഷണ സംഘം നേരത്തെ പിടികൂടിയിരുന്നു. സംഭവം നടന്ന് അഞ്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് ഗിഞ്ചുവിനെ ഇയാള്‍ കൊച്ചിയിലാക്കിയത്. ഗിഞ്ചു എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്നാണ് നവീന്‍ പോലീസിന് നല്‍കിയ മൊഴി. ഗിഞ്ചുവിന്റെ അടുത്ത സുഹൃത്താണ് ഇയാള്‍. ചേര്‍പ്പ് സ്വദേശികളായ ഫൈസല്‍, സുഹൈല്‍ എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം നഹാസ് പത്തനംതിട്ടയ്ക്ക്

0
പത്തനംതിട്ട : സാമൂഹിക സേവന-ജനക്ഷേമ പ്രവർത്തനങ്ങളിലെ മികവിനുള്ള അംഗീകാരമായി നഹാസ് പത്തനംതിട്ടയ്ക്ക്...

ഹരിപ്പാട് കണ്ടെയ്നർ ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ വ്യാപാരി മരിച്ചു

0
ഹരിപ്പാട്: ദേശീയപാതയിൽ താമല്ലാക്കൽ കെവി ജെട്ടി ജങ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ...

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് രാവിലേക്ക് 22 കാരറ്റ് ഒരു...

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവ് ; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ കേസെടുത്തു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവെന്ന് പരാതി....