പാലക്കാട് : ചെര്‍പ്പുളശ്ശേരിയില്‍ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ടുപേര്‍ മരിച്ചു. പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശികളായ പുത്തന്‍ വീട്ടില്‍ ശ്രീനാഥ് (35) തോട്ടശ്ശേരി വീട്ടില്‍ മനോജ് (35) എന്നിവരാണ് മരിച്ചത്. ഡിവൈഎഫ്‌ഐ പെരിന്തല്‍മണ്ണ ബ്ലോക്ക് എക്സിക്യുട്ടീവ് അംഗവും ഏലംകുളം മേഖലാ സെക്രട്ടറിയുമാണ് ശ്രീനാഥ്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കുറ്റിക്കോട് ഇറക്കത്തില്‍ വെച്ചായിരുന്നു അപകടം. ചെര്‍പ്പുള്ളശ്ശേരിയില്‍ നിന്നും ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും എതിര്‍ദിശയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.
ചെര്‍പ്പുളശ്ശേരിയില്‍ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ രണ്ടുപേര്‍ മരിച്ചു
RECENT NEWS
Advertisment