സമൂഹത്തിന്റെ ആരോഗ്യവളർച്ചയിൽ നേഴ്സ്മാരുടെ സേവനം നിസ്തുലം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ആരോഗ്യ സംരക്ഷണത്തിൽ നഴ്സുമാരുടെ അചഞ്ചലമായ പ്രതിബദ്ധത അഭിനന്ദനാർഹമാണെന്നും അവരുടെ സമർപ്പണം, കാരുണ്യം, സേവന സന്നദ്ധത എന്നിവ സൗഖ്യത്തിലേക്കും പുതുജീവനിലേക്കും നയിക്കുമെന്നും സ്വന്തം ജീവൻ പോലും അവഗണിച്ച് സമൂഹത്തിന്റെ ആരോഗ്യ വളർച്ചയ്ക്ക് വേണ്ടി അക്ഷീണം സേവന നിരതമായ പ്രവർത്തനങ്ങൾ എക്കാലത്തും മാനിക്കപ്പെടുമെന്നും വൈഎംസിഎ ദേശീയ ട്രഷറർ  റെജി ജോർജ് പറഞ്ഞു. വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജൻ്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ നേഴ്സസ് ദിനാചരണം – കരുതും കരങ്ങൾക്ക് സ്നേഹാദരം എന്ന പരിപാടി സർക്കാർ ആശുപത്രിയിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ നിമിഷങ്ങളിൽ രോഗികളെ സുഖപ്പെടുത്തുന്നതിനും ആശ്വസിപ്പിക്കുന്നതിനും അവരുടെ കൂടെ നിൽക്കുന്നതിനും നേഴ്സുമാർ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

റീജിയണൽ യൂത്ത്, വുമൺ ആൻ്റ് ചിൽഡ്രൻസ് കൺസേൺ കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. ഡോ. ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലിത്ത മുഖ്യ പ്രഭാഷണം നടത്തി. സെൻട്രൽ സോൺ ചെയർമാൻ കുര്യൻ തൂമ്പുങ്കൽ, സബ് റീജൻ ചെയർമാൻ ജോജി പി. തോമസ്, റീജണൽ മെഡിക്കൽ ഓഫീസർ ഡോ. അതുൽ എച്ച് വിജയൻ, യൂണി വൈ റീജണൽ ചെയർമാൻ ലാബി ജോർജ് ജോൺ, മുനിസിപ്പൽ കൗൺസിലർ ബിന്ദു ജേക്കബ്, ജില്ല നേഴ്സിംഗ് ഓഫീസർ ലാലി തോമസ്, സോണൽ കോഡിനേറ്റർ എബി ജേക്കബ്, സബ് റീജൻ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, സീനിയർ നേഴ്സിംഗ് ഓഫീസർ ഉഷാകുമാരി എം.ആർ എന്നിവർ പ്രസംഗിച്ചു. സമർപ്പിതമായ സേവനത്തിന് നേഴ്സുമാരെ ആദരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...